കാ​​​ത്ത​​​ലി​​​ക് ഹെ​​​ല്‍​ത്ത് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ വാ​ര്‍​ഷി​ക യോഗം ഇ​ന്നും നാ​ളെ​യും
Saturday, August 24, 2019 12:39 AM IST
കൊ​​​ച്ചി: കാ​​​ത്ത​​​ലി​​​ക് ഹെ​​​ല്‍​ത്ത് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ (ചാ​​​യ്) കേ​​​ര​​​ള​​​യു​​​ടെ 57-ാമ​​​ത് വാ​​​ര്‍​ഷി​​​ക ജ​​​ന​​​റ​​​ല്‍ ബോ​​​ഡി യോ​​ഗം ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി ചു​​​ണ​​​ങ്ങം​​​വേ​​​ലി രാ​​​ജ​​​ഗി​​​രി ഹോ​​​സ്പി​​​റ്റ​​​ലി​​​ല്‍ ന​​​ട​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ഴു​​​വ​​​ന്‍ ക​​​ത്തോ​​​ലി​​​ക്ക ആ​​​തു​​​ര ശു​​​ശ്രൂ​​​ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രും അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍​മാ​​​രും ചാ​​​യ് ദേ​​​ശീ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളും ഉ​​​ള്‍​പ്പെ​​​ടെ അ​​​ഞ്ഞൂ​​​റോ​​​ളം പേ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും. ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30ന് ​​​കെ​​​സി​​​ബി​​​സി ഹെ​​​ല്‍​ത്ത് ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​യും ചാ​​​യ് കേ​​​ര​​​ള​​​യു​​​ടെ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഫാ. ​​​സൈ​​​മ​​​ണ്‍ പ​​​ള്ളു​​​പ്പേ​​​ട്ട​​​യു​​​ടെ ആ​​​മു​​​ഖ പ്ര​​​ഭാ​​​ഷ​​​ണ​​​ത്തോ​​​ടെ സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കും.

ചാ​​​യ് കേ​​​ര​​​ള​ ട്ര​​​ഷ​​​റ​​​റും രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഫാ. ​​​ജോ​​​ണ്‍​സ​​​ണ്‍ വാ​​​ഴ​​​പ്പി​​​ള്ളി സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ക്കും. തു​​​ട​​​ര്‍​ന്നു ന​​​ട​​​ക്കു​​​ന്ന സെ​​​ഷ​​നു ബം​​ഗ​​ളൂ​​രു സെ​​ന്‍റ് ജോ​​​ണ്‍​സി​​​ലെ റ​​​വ.​​ഡോ.​​സോ​​​ണി തെ​​​ക്കേ​​​ക്ക​​​ര നേ​​​തൃ​​​ത്വം ന​​​ല്‍​കും.​ വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം കെ​​​സി​​​ബി​​​സി ഹെ​​​ല്‍​ത്ത് ക​​​മ്മീ​​​ഷ​​​ന്‍ വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്‌​​​സ് വ​​​ട​​​ക്കും​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


നാ​​​ളെ വി​​​ശു​​​ദ്ധ കു​​​ര്‍​ബാ​​​ന​​​യ്ക്കു കെ​​​സി​​​ബി​​​സി ഹെ​​​ല്‍​ത്ത് ക​​​മ്മീ​​​ഷ​​​ന്‍ വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​ഷ​​പ് മാ​​​ര്‍ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ല്‍ മു​​​ഖ്യ​​​കാ​​​ര്‍​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. തു​​​ട​​​ര്‍​ന്ന് ന​​​ട​​​ക്കു​​​ന്ന സെ​​​ഷ​​​ന് രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ.​​വി.​​​എ. ജോ​​​സ​​​ഫ് നേ​​​തൃ​​​ത്വം ന​​​ല്‍​കും. 10.30ന് ​​​പൊ​​​തു​​​സ​​​മ്മേ​​​ള​​​നം കെ​​​സി​​​ബി​​​സി ഹെ​​​ല്‍​ത്ത് ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ചാ​​​യ് കേ​​​ര​​​ള​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റും ലി​​​സി ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഫാ. ​​​തോ​​​മ​​​സ് വൈ​​​ക്ക​​​ത്തു​​​പ​​​റ​​​മ്പി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ല്‍ ചാ​​​യ് കേ​​​ര​​​ള സെ​​​ക്ര​​​ട്ട​​​റി​ ലൂ​​​ര്‍​ദ് ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഫാ. ​​​ഷൈ​​​ജു തോ​​​പ്പി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

ഫാ. ​​​ജോ​​​ണ്‍​സ​​​ണ്‍ വാ​​​ഴ​​​പ്പി​​​ള്ളി, ഫാ. ​​​കി​​​ര​​​ണ്‍ ഒ​​​ല​​​ക്കേ​​​ങ്ങി​​​ല്‍, ഫാ. ​​​ജോ​​​ര്‍​ജ് വെ​​​ട്ടി​​​ക്കാ​​​ട്ടി​​​ല്‍, സി​​​സ്റ്റ​​​ര്‍ ജോ​​​സ്‌​​​ന എ​​​ന്നി​​​വ​​​ര്‍ ആ​​​ശം​​​സ​​​ക​​​ള്‍ അ​​​ര്‍​പ്പി​​​ക്കും. ഫാ. ​​​സൈ​​​മ​​​ണ്‍ പ​​​ള്ളു​​​പ്പേ​​​ട്ട സ്വാ​​​ഗ​​​ത​​​വും സി​​​സ്റ്റ​​​ര്‍ തെ​​​ല്‍​മ ന​​​ന്ദി​​​യും പ​​​റ​​​യും. 12നു​​​ള്ള ബി​​​സി​​​ന​​​സ് സെ​​​ഷ​​​നോ​​​ടെ വാ​​​ര്‍​ഷി​​​ക ജ​​​ന​​​റ​​​ല്‍​ബോ​​​ഡി സ​​​മ്മേ​​​ള​​​നം സ​​​മാ​​​പി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.