തെ​റ്റാ​യ വാ​ർ​ത്ത​ക​ളും പ്ര​സ്താ​വ​ന​ക​ളും ഖേ​ദ​ക​രം: എ​ഫ്സി​സി സ​ന്യാ​സി​നീ സ​മൂ​ഹം
Friday, August 23, 2019 12:36 AM IST
കൊ​​​​ച്ചി: എ​​​​ഫ്സി​​​​സി സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തെ​​​​യും മ​​​​ഠ​​​​ത്തെ​​​​യും സം​​​​ബ​​​​ന്ധി​​​​ച്ചു തെ​​​​റ്റാ​​​​യ വാ​​​​ർ​​​​ത്ത​​​​ക​​​​ളും പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ളും ന​​​​ട​​​​ത്തു​​​​ന്ന​​​​തു ഖേ​​​​ദ​​​​ക​​​​ര​​​​മെ​​​​ന്ന് എ​​​​ഫ്സി​​​​സി മാ​​​ന​​​​ന്ത​​​​വാ​​​​ടി സെ​​​​ന്‍റ് മേ​​​​രീ​​​​സ് പ്രോ​​​​വി​​​​ൻ​​​​സ് പി​​​​ആ​​​​ർ​​​​ഒ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​ക്കു​​​​റി​​​​പ്പി​​​​ൽ പ​​​​റ​​​​ഞ്ഞു.

സ​​​​ന്യാ​​​​സമൂ​​​​ല്യ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​യ ജീ​​​​വി​​​​ത​​​ശൈ​​​​ലി​​​​യു​​​​ടെ​​​​യും തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ സ​​​​ന്യാ​​​​സ​​​​സ​​​​ഭാ നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും പേ​​​​രി​​​​ൽ എ​​​​ഫ്സി​​​​സി സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ട സി​​​​സ്റ്റ​​​​ർ ലൂ​​​​സി ക​​​​ള​​​​പ്പു​​​​ര​​​​യു​​​​ടെ ക്ഷ​​ണ​​പ്ര​​​​കാ​​​​രം കാ​​​​ര​​​​യ്ക്കാ​​​​മ​​​​ല​​​​യി​​​​ലെ മ​​​​ഠ​​​​ത്തി​​​​ന​​​​ക​​​​ത്ത് ആ​​​​രെ​​​​ങ്കി​​​​ലും ക​​​​യ​​​​റു​​​​ന്ന​​​​ത് അ​​​​തി​​​​ക്ര​​​​മ​​​​മാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കു​​​​മെ​​​​ന്നും പി​​ആ​​ർ​​ഒ പു​​റ​​ത്തി​​റ​​ക്കി​​യ പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​ൽ അ​​റി​​യി​​ച്ചു.

സി​​​​സ്റ്റ​​​​ർ ലൂ​​​​സി ക​​​​ള​​​​പ്പു​​​​ര ക​​​​ഴി​​​​ഞ്ഞ 19നും 20​​​​നും എ​​​​ഫ്സി​​​​സി സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യി ന​​​​ൽ​​​​കി​​​​യ കേ​​​​സു​​​​ക​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ക്കു​​​​റി​​​​പ്പി​​​​ന്‍റെ പൂ​​​​ർ​​​​ണ​​​​രൂ​​​​പം ചു​​​​വ​​​​ടെ:

എ​​​​ഫ്സി​​​​സി സ​​​​ഭാം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്ന സി​​​​സ്റ്റ​​​​ർ ലൂ​​​​സി ക​​​​ള​​​​പ്പു​​​​ര​​​​യെ പ്ര​​​​സ്തു​​​​ത സ​​​​ഭ​​​​യി​​​​ൽ​​​​നി​​​​ന്നു സ​​​​ഭ​​​​യു​​​​ടെ ജ​​​​ന​​​​റാ​​​​ള​​​​മ്മ ഡി​​​​സ്മി​​​​സ് ചെ​​​​യ്യു​​​​ക​​​​യും നി​​​​യ​​​​മാ​​​​നു​​​​സൃ​​​​തം വേ​​​​ണ്ട എ​​​​ല്ലാ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളും പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ശേ​​​​ഷം ആ ​​​​വി​​​​വ​​​​രം രേ​​​​ഖാ​​​​മൂ​​​​ലം സി​​​​സ്റ്റ​​​​ർ ലൂ​​​​സി​​​​യെ 2019 ഓ​​​​ഗ​​​​സ്റ്റ് ഏ​​​​ഴി​​​​ന് അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​ണ്. ഡി​​​​സ്മി​​​​സ് ചെ​​​​യ്തു​​​​കൊ​​​​ണ്ടു​​​​ള്ള ഔ​​​​ദ്യോ​​​​ഗി​​​​ക രേ​​​​ഖ 19 പേ​​​​ജ് ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള​​​​ള​​​​താ​​​​ണ്. അ​​​​തി​​​​ൽ ഡി​​​​സ്മി​​​​സ​​​​ലി​​​​നു​​​​ള്ള കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ വി​​​​ശ​​​​ദ​​​​മാ​​​​യി പ്ര​​​​തി​​​​പാ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഡി​​​​സ്മി​​​​സ് ചെയ്യാ​​​​നു​​​​ള്ള കാ​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​ല്ലാം വ​​​​ള​​​​രെ വി​​​​ശ​​​​ദ​​​​മാ​​​​യി​​​​ട്ടു​​​​ള​​​​ള നോ​​​​ട്ടീ​​​​സ് വ​​​​ഴി സി​​​​സ്റ്റ​​​​ർ ലൂ​​​​സി​​​​യെ മു​​​​ൻ​​​​കൂ​​​​ർ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യും വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ചോ​​​​ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​തു​​​​മാ​​​​ണ്. അ​​​​വ​​​​യ്ക്കു​​​​ള്ള വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തൃ​​​​പ്തി​​​​ക​​​​ര​​​​മ​​​​ല്ലാ​​​​ത്തതും സ​​​​ന്യാ​​​​സ​​​​മൂ​​​​ല്യ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​യ ജീ​​​​വി​​​​ത​​​ശൈ​​​​ലി തു​​​​ട​​​​രു​​​​ന്ന​​​​തും അ​​​​നു​​​​സ​​​​ര​​​​ണ, ദാ​​​​രി​​​​ദ്ര്യവ്ര​​​​ത​​​​ങ്ങ​​​​ളു​​​​ടെ നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ ലം​​​​ഘ​​​​നം തു​​​​ട​​​​ങ്ങി വ​​​​ള​​​​രെ ഗൗ​​​​ര​​​​വ​​​​മാ​​​​യ തു​​​​ട​​​​രെത്തുട​​​​രെ​​​​യു​​​​ള്ള സ​​​​ന്യാ​​​​സ​​​​സ​​​​ഭാ നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​ണ്. ഇവയാ ണ് എ​​​​ഫ്സി​​​​സി സ​​​​ഭ​​​​യി​​​​ൽ​​​​നി​​​​ന്നു സി​​​​സ്റ്റ​​​​ർ ലൂ​​​​സി ക​​​​ള​​​​പ്പു​​​​ര​​​​യെ ഡി​​​​സ്മി​​​​സ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള കാ​​​​ര​​​​ണം. ചി​​​​ല പ​​​​ത്ര​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളും ടി​​​വി ചാ​​​​ന​​​​ലു​​​​ക​​​​ളും ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന​​​​തു​​​​പോ​​​​ലെ ബി​​​​ഷ​​​​പ് ഫ്രാ​​​​ങ്കോ മു​​​​ള​​​​യ്ക്ക​​​​ലി​​​​നെ​​​​തി​​​​രേ​​​​യു​​​​ള​​​​ള കേ​​​​സി​​​​ൽ സി​​​​സ്റ്റ​​​​ർ ലൂ​​​​സി ക​​​​ള​​​​പ്പു​​​​ര എ​​​​ടു​​​​ത്ത നി​​​​ല​​​​പാ​​​​ടി​​​ന്‍റെ പേ​​​​രി​​​​ല​​​​ല്ല ഈ ​​​​ന​​​​ട​​​​പ​​​​ടി. അ​​​​തു​​​​പോ​​​​ലെ​​​ത​​​​ന്നെ, ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യി​​​​ൽ​​​​നി​​​​ന്നു സി​​​​സ്റ്റ​​​​ർ ലൂ​​​​സി​​​​യെ എ​​​​ഫ്സി​​​​സി ജ​​​​ന​​​​റാ​​​​ള​​​​മ്മ​​​​യ്ക്കു പു​​​​റ​​​​ത്താ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ക​​​​യി​​​​ല്ല എ​​​​ന്നു​​​​ള്ളത് വ്യ​​​​ക്ത​​​​വു​​​​മാ​​​​ണ്. എ​​​​ഫ്സി​​​​സി സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് അ​​​​തി​​​​ന്‍റേ​​​​താ​​​​യ ച​​​​ട്ട​​​​ക്കൂ​​​​ടു​​​​ക​​​​ളും നി​​​​യ​​​​മ​​​​ങ്ങ​​​​ളുമു​​​​ണ്ട്. അ​​​​ത​​​​നു​​​​സ​​​​രി​​​​ച്ചു ജീ​​​​വി​​​​ക്കാൻ അ​​​​തി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. ഈ ​​​​സ​​​​ഭ​​​​യി​​​​ൽ വ്ര​​​​തം ചെ​​​​യ്ത് അം​​​​ഗ​​​​മാ​​​​കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഈ ​​​​സ​​​​ഭ​​​​യു​​​​ടെ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ എ​​​​ന്ന് ത​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​രു ഭാ​​​​ര​​​​മാ​​​​ണെ​​​​ന്നു​​​​ള്ള തി​​​​രി​​​​ച്ച​​​​റി​​​​വി​​​​ൽ എ​​​​ത്തു​​​​ന്നു​​​​വോ, അ​​​​പ്പോ​​​​ൾ​​​​ത്ത​​​​ന്നെ ആ ​​​​സ​​​​ഭ​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്തു​​​​പോ​​​​കാ​​​​വു​​​​ന്ന​​​​താ​​​​ണ്. അ​​​​തേ​​​​സ​​​​മ​​​​യം, ഈ ​​​​സ​​​​ഭ​​​​യു​​​​ടെ നി​​​​യ​​​​മ​​​​ങ്ങ​​​​ളെ നി​​​​ര​​​​ന്ത​​​​രം ലം​​​​ഘി​​​​ച്ചു​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​രെ പു​​​​റ​​​​ത്താ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള​​​​ള ന​​​​ട​​​​പ​​​​ടി​​​ക്ര​​​​മ​​​​ങ്ങ​​​​ളും സ​​​​ഭ​​​​യു​​​​ടെ നി​​​​യ​​​​മാ​​​​വ​​​​ലി​​​​യി​​​​ൽ ഉ​​​​ണ്ട്. ഈ ​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ൾ സി​​​​സ്റ്റ​​​​ർ ലൂ​​​​സി ക​​​​ള​​​​പ്പു​​​​ര ഫ്രാ​​​​ൻ​​​​സി​​​​സ്ക ൻ ക്ലാ​​​​രി​​​​സ്റ്റ് സ​​​​ഭ​​​​യി​​​​ൽ അം​​​​ഗ​​​​മാ​​​​യ​​​​പ്പോ​​​​ൾ സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ളതു​​​​മാ​​​​കു​​​​ന്നു.

സി​​സ്റ്റ​​ർ ലൂ​​സി​​യെ മ​​ഠ​​ത്തി​​ൽ പൂട്ടിയിട്ടോ ?

സി​​​​സ്റ്റ​​​​ർ ലൂ​​​​സി ക​​​​ള​​​​പ്പു​​​​ര​​​​യെ എ​​​​ഫ്സി​​​​സി സ​​​​ഭ​​​​യി​​​​ൽ​​​നി​​​​ന്നു ഡി​​​​സ്മി​​​​സ് ചെ​​​​യ്തു​​​​കൊ​​​​ണ്ടു​​​​ള്ള ഡി​​​​ക്രി​​​​ക്കെ​​​​തി​​​​രാ​​​​യി സി​​​സ്റ്റ​​​ർ ​ലൂ​​​​സി ക​​​​ള​​​​പ്പു​​​​ര വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ പൗ​​​​ര​​​​സ്ത്യ തി​​​​രു​​​​സം​​​​ഘ​​​​ത്തി​​​​ന് 2019 ഓ​​​​ഗ​​​​സ്റ്റ് 16ന് ​​​​അ​​​​പേ​​​​ക്ഷ വ​​​​ച്ചി​​​​ട്ടു​​​​ള്ളതാ​​​​യി ഫ്രാ​​​​ൻ​​​​സി​​​​സ്ക​​​​ൻ ക്ലാ​​​​രി​​​​സ്റ്റ് സ​​​​ഭ​​​​യു​​​​ടെ ജ​​​​ന​​​​റാ​​​​ള​​​​മ്മ​​​​യെ രേ​​​​ഖാ​​​​മൂ​​​​ലം അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

കാ​​​​ര​​​​യ്ക്കാ​​​​മ​​​​ല മ​​​​ഠ​​​​ത്തി​​​​ൽ താ​​​​മ​​​​സി​​​​ച്ചുവ​​​​ര​​​​വേ 2019 ഓ​​​​ഗ​​​​സ്റ്റ് 19നു ​​​​സി​​​സ്റ്റ​​​ർ ലൂ​​​​സി​​​​യെ പ​​​​ള്ളി യി​​​​ൽ പോ​​​​കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​തെ മ​​​​ഠ​​​​ത്തി​​​​ൽ പൂ​​​​ട്ടി​​​​യി​​​​ട്ടു എ​​​​ന്ന സി​​​സ്റ്റ​​​ർ ​ലൂ​​​​സി ക​​​​ള​​​​പ്പു​​​​ര പോ​​​​ലീ​​​​സി​​​​നു​​​​ കൊ​​​​ടു​​​​ത്ത പ​​​​രാ​​​​തി​​​​യെ​​​​പ്പ​​​​റ്റി വ​​​​ന്ന മാ​​​​ധ്യ​​​​മ വാ​​​​ർ​​​​ത്ത​​​​ക​​ൾ വ​​ന്നി​​രു​​ന്നു. യ​​​​ഥാ​​​​ർ​​​​ഥ​​​​ത്തി​​​​ൽ സം​​​​ഭ​​​​വി​​​​ച്ച​​​​തി​​​​ങ്ങ​​​​നെ​​​​യാ​​​​ണ്: എ​​​​ന്നും രാ​​​​വി​​​​ലെ മ​​​​ഠ​​​​ത്തി​​​​ലെ സി​​​​സ്റ്റേ​​​​ഴ്സ് തൊ​​​​ട്ട​​​​ടു​​​​ത്തു​​​​ള​​​​ള ഇ​​​​ട​​​​വ​​​​ക​​​​പ്പള്ളി​​​​യി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ പോ​​​​വു​​​​ക പ​​​​തി​​​​വു​​​​ള്ളതാ​​​​ണ്. പ​​​​ള്ളിയി​​​​ൽ രാ​​​​വി​​​​ലെ 6.15ന് ​​​​ആ​​​​രാ​​​​ധ​​​​ന​​​​യും ജ​​​​പ​​​​മാ​​​​ല​​​​യും തു​​​​ട​​​​ർ​​​​ന്ന് 6.45ന് ​​​​വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യു​​​​മാ​​​​ണ്. അ​​​​ന്നേ​​​ദി​​​​വ​​​​സം രാ​​​​വി​​​​ലെ ഇ​​​​ട​​​​വ​​​​ക​​​​പ്പള്ളി​​​​യി​​​​ലെ ആ​​​​രാ​​​​ധ​​​​ന​​​​യി​​​​ലും വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ലും പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ അ​​​​വി​​​​ടെ​​​​യു​​​​ള്ള ര​​​​ണ്ടു സി​​​​സ്റ്റേ​​​​ഴ്സ് 6.10 ഓടു​​​​കൂ​​​​ടി ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ലേ​​​​ക്കു പോയി.

സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ ഒ​​​​രു സി​​​​സ്റ്റ​​​​ർ പ​​​​നി​​​​മൂ​​​​ലം പള്ളിയി​​​​ൽ പോ​​​​കാ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ലെ​​​ന്നു മ​​​​ദ​​​​റി​​​​നെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. സി​​​സ്റ്റ​​​ർ ലൂ​​​​സി വ​​​​രാ​​​​നാ​​​​യി മ​​​​ദ​​​​ർ കാ​​​​ത്തു​​​നി​​​​ന്നു. സി​​​സ്റ്റ​​​ർ ​ലൂ​​​​സി മു​​​​റി​​​​യി​​​​ൽ​​​നി​​​​ന്ന് ഇ​​​​റ​​​​ങ്ങി വ​​​​രാ​​​​ത്ത​​​​തി​​​​നാ​​​​ൽ 6.38 ന് മ​​​​ദ​​​​ർ മു​​​​ക​​​​ളി​​​​ല​​​​ത്തെ നി​​​​ല​​​​യി​​​​ലെ സി​​​സ്റ്റ​​​ർ ​ലൂ​​​​സി​​​​യു​​​​ടെ മു​​​​റി​​​​യു​​​​ടെ വാ​​​​തി​​​​ൽ​​​​ക്ക​​​​ൽ​​​​ച്ചെ​​​​ന്നു നോ​​​​ക്കി. സി​​​സ്റ്റ​​​ർ ​ലൂ​​​​സി​​​​യു​​​​ടെ മു​​​​റി​​​​യി​​​ൽ​​​​നി​​​​ന്ന് അ​​​​ന​​​​ക്ക​​​​മൊ​​​​ന്നും കേ​​​​ൾ​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ ഉ​​​​റ​​​​ങ്ങു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ ശ​​​​ല്യ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട എ​​​​ന്നു ക​​​​രു​​​​തി മ​​​​ദ​​​​ർ തി​​​​രി​​​​ച്ചു​​​​പോ​​​​ന്നു. മ​​​​ഠ​​​​ത്തി​​​​ലെ സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പി​​​​ന്നീ​​​ട് പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ സു​​​​പ്പീ​​​​രി​​​​യ​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​തി​​​​ൽ​​​നി​​​​ന്നു മ​​​​ദ​​​​ർ പ​​​​ള്ളിയി​​​​ൽ ​​​​പോ​​​​കു​​​​ന്ന സ​​​​മ​​​​യം രാ​​​​വി​​​​ലെ 6.42 ന്. ​​​​ചു​​​​രു​​​​ക്കിപ്പ​​​​റ​​​​ഞ്ഞാ​​​​ൽ 6.45ന് ​​​​തു​​​​ട​​​​ങ്ങു​​​​ന്ന കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കു മൂ​​​ന്നു മി​​​​നി​​​​റ്റ് മു​​​​ൻ​​​​പു​​​​വ​​​​രെ സി​​​സ്റ്റ​​​ർ​​​​ ലൂ​​​​സി​​​​യെ കാ​​​​ത്തു​​​​നി​​​​ന്ന​​​ശേ​​​​ഷ​​​​മാ​​​​ണ് മ​​​​ഠ​​​​ത്തി​​​​ലെ മ​​​​ദ​​​​ർ സു​​​​പ്പീ​​​​രി​​​​യ​​​​ർ പ​​​​ള്ളിയി​​​​ലേ​​​​ക്കു പോ​​​​യ​​​​ത് എ​​​​ന്ന​​​​തു വ്യ​​​​ക്തം.

അ​​​​പ്പോ​​​​ഴും പോ​​​​കു​​​​ന്ന​​​​തി​​​​നു​ മു​​​​ൻ​​​​പാ​​​​യി, മ​​​​ഠ​​​​ത്തി​​​​ൽ പ​​​​നി​​​​മൂ​​​​ലം വി​​​​ശ്ര​​​​മി​​​​ച്ചി​​​​രു​​​​ന്ന സി​​​​സ്റ്റ​​​​റി​​​​ന്‍റെ കൈ​​​​വ​​​​ശം മ​​​​ഠ​​​​ത്തി​​​​ന്‍റെ മു​​​​ൻ​​​​വാ​​​​തി​​​​ലി​​​​ന്‍റെ താ​​​​ക്കോ​​​​ൽ ഏ​​​​ൽ​​​​പ്പി​​​​ക്കു​​​​ക​​​​യും സി​​​സ്റ്റ​​​ർ ​ലൂ​​​​സി ഇ​​​​റ​​​​ങ്ങി​​​വ​​​​ന്നു ചോ​​​​ദി​​​​ച്ചാ​​​​ൽ വാ​​​​തി​​​​ൽ തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ക്ക​​​ണ​​​മെ​​​ന്നും പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. സി​​​സ്റ്റ​​​ർ ​ലൂ​​​​സി 18നു ​​​​വൈ​​​​കു​​​​ന്നേ​​​​രം 4.50 ഓ​​​​ടു കൂ​​​​ടി എ​​​​വി​​​​ടെ​​​​യോ യാ​​​​ത്ര ക​​​​ഴി​​​​ഞ്ഞു തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ​​​​തേ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​ള്ളൂ. ഇ​​​​ങ്ങ​​​​നെ യാ​​​​ത്ര ക​​​​ഴി​​​​ഞ്ഞെ​​​​ത്തു​​​​ന്ന ചി​​​​ല അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ അ​​​​തി​​​​നു​​​​ ശേ​​​​ഷ​​​​മു​​​​ള്ള ദി​​​​വ​​​​സം പ​​​​ള​​​​ളി​​​​യി​​​​ൽ പോ​​​​കാ​​​​തി​​​​രു​​​​ന്ന പ​​​​ല അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും സി​​​സ്റ്റ​​​ർ ​ലൂ​​​​സി​​​​യു​​​​ടെ ജീ​​​​വി​​​​ത​​​​ത്തി​​​​ൽ ഉള്ളതാ​​​​യി അ​​​​റി​​​​വു​​​​ള​​​​ള​​​​തു​​​​കൊ​​​​ണ്ട് 19ന് ​​​സി​​​സ്റ്റ​​​ർ ലൂ​​​​സി അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു മ​​​​ദ​​​​ർ സു​​​​പ്പീ​​​​രി​​​​യ​​​​ർ അ​​​​നു​​​​മാ​​​​നി​​​​ച്ചു.

സി​​​സ്റ്റ​​​ർ ലൂ​​​​സി​​​​യു​​​​ടെ സ​​​​ഭ്യ​​​​മ​​​​ല്ലാ​​​​ത്ത ഭാ​​​​ഷ​​​​യി​​​​ലു​​​​ള്ള പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ക്ക​​​​ലി​​​​ൽ സ​​​​മൂ​​​​ഹാം​​​​ഗ​​​​ങ്ങ​​​​ൾ പ​​​​ല​​​​പ്പോ​​​​ഴും പെ​​​​ട്ടു​​​​പോ​​​​യി​​​​ട്ടു​​​​ള​​​​ള​​​​തു​​​​കൊ​​​​ണ്ടു സി​​​സ്റ്റ​​​ർ ലൂ​​​​സി​​​​യു​​​​ടെ വാ​​​​തി​​​​ലി​​​​ൽ മ​​​​ദ​​​​ർ സു​​​​പ്പീ​​​​രി​​​​യ​​​​ർ മു​​​​ട്ടി​​​​യി​​​​ല്ല എ​​​​ന്നു​​​​ള്ളതാ​​​​ണ് വാ​​​​സ്ത​​​​വം. സി​​​സ്റ്റ​​​ർ ​ലൂ​​​​സി​​​​യെ മ​​​​ഠ​​​​ത്തി​​​​ൽ പൂ​​​​ട്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു എ​​​​ന്ന കാ​​​​ര്യം അ​​​​ന്നേ​​​ദി​​​​വ​​​​സം രാ​​​​വി​​​​ലെ 6.15ന് ​​​​ഓ​​​​ണ്‍​ലൈ​​​​ൻ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ന് അ​​​​റി​​​​വു ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു എ​​​​ന്ന് അ​​​​ദ്ദേ​​​​ഹം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. രാ​​​​വി​​​​ലെ 6.15 ന് ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നു മ​​​​റ്റാ​​​​രി​​​​ൽ​​​​നി​​​​ന്നോ സൂ​​​​ച​​​​ന ല​​​​ഭി​​​​ച്ച​​​​തി​​​​ൽ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യും ദു​​​​രൂ​​​​ഹ​​​​ത​​​​യും സം​​​​ശ​​​​യി​​​​ക്കു​​​​ന്നു. സി​​​സ്റ്റ​​​ർ ​ലൂ​​​​സി​​​​യെ കു​​​​ർ​​​​ബാ​​​​ന​​​​കാ​​​​ണാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​തെ മ​​​​ഠ​​​​ത്തി​​​​ൽ ത​​​​നി​​​​യെ പൂ​​​​ട്ടി​​​​യി​​​​ട്ടു എ​​​​ന്നു ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് അ​​​​വാ​​​​സ്ത​​​​വ​​​​വും ഖേ​​​​ദ​​​​ക​​​​ര​​​​വും മ​​​​നഃ​​​പൂ​​​​ർ​​​​വം എ​​​​ഫ്സി​​​​സി സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തെ താ​​​​റ​​​​ടി​​​​ക്കാ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ച്ചു​​​​ള​​​​ള​​​​തും സ്ത്രീ ​​​​വി​​​​രു​​​​ദ്ധ​​​​ത​​​​യു​​​​ടെ അ​​​​ട​​​​യാ​​​​ള​​​​വു​​​​മാ​​​​യി സ​​​​ഭ ക​​​​രു​​​​തു​​​​ന്നു. ഇ​​​​ങ്ങ​​​​നെ​​​​യു​​​​ള്ള അ​​​​വാ​​​​സ്ത​​​​വ​​​​വും അ​​​​ധി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യു​​​​ള​​​​ള വാ​​​​ർ​​​​ത്ത​​​​ക​​​​ളും പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ളും പ​​​​ട​​​​ച്ചു​​​​വി​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രാ​​​​യി വ​​​​നി​​​​താ​ ക​​​​മ്മീ​​​​ഷ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള​​​​ള രാ​​​​ജ്യ​​​​ത്തെ നി​​​​യ​​​​മ​​​വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളെ​​​യും അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളെ​​​​യും സ​​​​മീ​​​​പി​​​​ക്കാ​​​​ൻ എ​​​​ഫ്സി​​​​സി സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹം മ​​​​ടി​​​​ക്കു​​​​ക​​​​യി​​​​ല്ലെ​​​​ന്നും ഇ​​​​തി​​​​നാ​​​​ൽ​ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.


സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ളെ​​പ്പ​​റ്റി

അ​​​​ടു​​​​ത്ത​​​​താ​​​​യി വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കാ​​​​നാ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന കാ​​​​ര്യം കാ​​​​ര​​​​യ്ക്കാ​​​​മ​​​​ല മ​​​​ഠ​​​​ത്തി​​​​ലെ സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ മാ​​​​ന​​​​ന്ത​​​​വാ​​​​ടി രൂ​​​​പ​​​​ത​​​​യി​​​​ലെ ഫാ. ​​​​നോ​​​​ബി​​​​ളി​​​​നു കൈ​​​​മാ​​​​റി​​​​യ​​​​തി​​​​നെ​​​​പ്പ​​​​റ്റി​​​​യാ​​​​ണ്. സി​​​സ്റ്റ​​​ർ ലൂ​​​​സി​​​​യെ കു​​​​ർ​​​​ബാ​​​​ന കാ​​​​ണാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​തെ മ​​​​ഠ​​​​ത്തി​​​​ൽ പൂ​​​​ട്ടി​​​​യി​​​​ട്ടു എ​​​​ന്ന ആ​​​​രോ​​​​പ​​​​ണം വ​​​​ന്ന​​​​പ്പോ​​​​ൾ സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യും പ​​​​ല​​​​രും ചോ​​​​ദി​​​​ച്ച ഒ​​​​രു​​​​ചോ​​​​ദ്യ​​​​മാ​​​​ണ് മ​​​​ഠ​​​​ത്തി​​​​ന്‍റെ അ​​​​ടു​​​​ക്ക​​​​ള​​​​വാ​​​​തി​​​​ൽ പു​​​​റ​​​​ത്തു​​​​നി​​​​ന്നു പൂ​​​​ട്ടേ​​​​ണ്ട​​​​തു​​​​ണ്ടാ​​​​യി​​​​രു​​​​ന്നോ എ​​​​ന്ന്. ജൂ​​​​ണ്‍​മാ​​​​സം വ​​​​രെ മ​​​​ഠ​​​​ത്തി​​​​ന്‍റെ അ​​​​ടു​​​​ക്ക​​​​ള​​​​വാ​​​​തി​​​​ൽ പ​​​​ക​​​​ൽ​​​​സ​​​​മ​​​​യ​​​​ത്ത് പൂ​​​​ട്ടി​​​​യി​​​​രു​​​​ന്നി​​​​ല്ല.

എ​​​​ന്നാ​​​​ൽ സി​​​​സ്റ്റേ​​​​ഴ്സ് അ​​​​ല്ലാ​​​​തെ ആ​​​​രെ​​​​യും ആ ​​​​വാ​​​​തി​​​​ലി​​​​ലൂ​​​​ടെ അ​​​​ക​​​​ത്തു പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു​​​​മി​​​​ല്ല. മ​​​​ഠ​​​​ത്തി​​​​ൽ ആ​​​​ർ​​​​ക്കെ​​​​ങ്കി​​​​ലും സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​ർ വ​​​​ന്നാ​​​​ൽ അ​​​​വ​​​​ർ സ്ഥ​​​​ലം സു​​​​പ്പീ​​​​രി​​​​യ​​​​റി​​​​നെ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യും സു​​​​പ്പീരി​​​​യ​​​​ർ മു​​​​ൻ​​​​വാ​​​​തി​​​​ൽ തു​​​​റ​​​​ന്ന് അ​​​​വ​​​​രെ സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​മു​​​​റി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ് ചെ​​​​യ്യാ​​​​റു​​​​ള്ള​​​​ത്. എ​​​​ന്നാ​​​​ൽ ജൂ​​​​ണ്‍ മാ​​​​സ​​​​ത്തി​​​​ലെ സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ൾ, സി​​​സ്റ്റ​​​ർ ലൂ​​​​സി ക​​​​ള​​​​പ്പു​​​​ര ര​​​​ണ്ട് അ​​​​പ​​​​രി​​​​ചി​​​​ത​​​​രാ​​​​യ പു​​​​രു​​​​ഷ​​​​ന്മാരെ അ​​​​ടു​​​​ക്ക​​​​ള വാ​​​​തി​​​​ലി​​​​ലൂ​​​​ടെ അ​​​​ക​​​​ത്ത് പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യും ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ ശേ​​​​ഷം അ​​​​വ​​​​രെ മ​​​​ഠ​​​​ത്തി​​​​ൽ​​​നി​​​​ന്ന് അ​​​​തേ അ​​​​ടു​​​​ക്ക​​​​ള​​​വാ​​​​തി​​​​ലി​​​​ലൂ​​​​ടെ പു​​​​റ​​​​ത്തേ​​​​ക്കു വി​​​​ടു​​​​ന്ന​​​​താ​​​​യും കാ​​​​ണു​​​​ക​​​​യു​​​​ണ്ടാ​​​​യി.

എ​​​​ഫ്സി​​​​സി നി​​​​യ​​​​മ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രെ മ​​​​ഠ​​​​ത്തി​​​​ൽ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്, അ​​​​വ​​​​ർ സ്ത്രീ കളാണെങ്കിലും പുരുഷന്മാ രാണെങ്കിലും മ​​​​ഠം സു​​​​പ്പീ​​​​രി​​​​യ​​​​റി​​​​ന്‍റെ അ​​​​നു​​​​വാ​​​​ദം വാ​​​​ങ്ങേ​​​​ണ്ട​​​​താ​​​​ണ്. എ​​​​ന്നാ​​​​ൽ അ​​​​നു​​​​വാ​​​​ദ​​​​മി​​​​ല്ലാ​​​​തെ, ആ​​​​രു​​​​മി​​​​ല്ലാ​​​​ത്ത​​​​പ്പോ​​​​ൾ അ​​​​പ​​​​രി​​​​ചി​​​​ത​​​​രെ സി​​​സ്റ്റ​​​ർ ​ലൂ​​​​സി ക​​​​ള​​​​പ്പു​​​​ര അ​​​​ക​​​​ത്തു ക​​​​യ​​​​റ്റു​​​​ന്ന​​​​താ​​​​യി ക​​​​ണ്ട​​​​തി​​​​ൽ പി​​​​ന്നെ​​​​യാ​​​​ണ്, മ​​​​ഠ​​​​ത്തി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ​​​​യെ​​​​ക്ക​​​​രു​​​​തി അ​​​​ടു​​​​ക്ക​​​​ള​​​​വാ​​​​തി​​​​ൽ പ​​​​ക​​​​ൽ പൂ​​​​ട്ടി​​​​യി​​​​ടാ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യ​​​​ത്.

കാ​​​​ര​​​​യ്ക്കാ​​​​മ​​​​ല മ​​​​ഠം മാ​​​​ന​​​​ന്ത​​​​വാ​​​​ടി രൂ​​​​പ​​​​ത​​​​യു​​​​ടെ അ​​ജ​​പാ​​ല​​ന പ​​​​രി​​​​ധി​​​​യി​​​​ൽ വ​​​​രു​​​​ന്ന​​​​താ​​​​ണ്. അ​​​​തി​​​​നാ​​​​ൽ, ആ ​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ ഒ​​​​രു മ​​​​ഠ​​​​ത്തി​​​​ലെ ഒ​​​​രു സ​​​​ന്യാ​​​​സി​​​​നി​​​​യെ വി​​​ശു​​​ദ്ധ ​കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​വാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​തെ പൂ​​​​ട്ടി​​​​യി​​​​ട്ടു എ​​​​ന്നു​​​​ള്ള ആ​​​​രോ​​​​പ​​​​ണം ഗൗ​​​​ര​​​​വ​​​​ത​​​​ര​​​​വും രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ചോ​​​​ദി​​​​ക്ക​​​​ലി​​​​ന് കാ​​​​ര​​​​ണ​​​​മാ​​​​കാ​​​​വു​​​​ന്ന​​​​തു​​​​മാ​​​​ണ്.

സ​​​​ഭ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ട​​​​പെ​​​​ടു​​​​ക​​​​യും പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന വ്യ​​​​ക്തി എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ഫാ. ​​​​നോ​​​​ബി​​​​ൾ പാ​​​​റ​​​​യ്ക്ക​​​​ൽ അ​​​​ന്നു​​​​ണ്ടാ​​​​യ സം​​​​ഭ​​​​വ​​​​വി​​​​കാ​​​​സ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു ചോ​​​​ദി​​​​ച്ച​​​​പ്പോ​​​​ൾ മ​​​​ഠം പൂ​​​​ട്ടി​ സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച കാ​​​​ര​​​​ണ​​​​ങ്ങ​​​​ളെ സാ​​​​ധൂ​​​​ക​​​​രി​​​​ക്കു​​​​ന്ന സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ സ​​​​ഭ​​​​യു​​​​ടെ അ​​​​ധി​​​​കാ​​​​ര​​​​പ്പെ​​​​ട്ട​​​​യാ​​​​ൾ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു കൈ​​​​മാ​​​​റു​​​​ക​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. വ​​​​ന്ന സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​ർ മ​​​​ഠ​​​​ത്തി​​​​ന​​​​ക​​​​ത്ത് എ​​​​ന്തെ​​​​ങ്കി​​​​ലും അ​​​​ധാ​​​​ർ​​​​മി​​​​ക​​​​മാ​​​​യ പ്ര​​​​വൃ​​​​ത്തി ചെ​​​​യ്തു എ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച​​​​ല്ല ഈ ​​​​ദ്യ​​​​ശ്യ​​​​ങ്ങ​​​​ൾ കൈ​​​​മാ​​​​റി​​​​യ​​​​ത്. എ​​​​ന്നാ​​​​ലും എ​​​​ഫ്സി​​​​സി മ​​​​ഠ​​​​ങ്ങ​​​​ൾ ആ​​​​ർ​​​​ക്കും എ​​​​പ്പോ​​​​ഴും അ​​​​നു​​​​വാ​​​​ദം കൂ​​​​ടാ​​​​തെ ക​​​​യ​​​​റി​​​​യി​​​​റ​​​​ങ്ങാ​​​​ൻ അ​​​​നു​​​​വാ​​​​ദ​​​​മു​​​​ള്ള പൊ​​​​തു​​​​സ്ഥ​​​​ല​​​​ങ്ങ​​​​ൾ അ​​​​ല്ല എ​​​​ന്ന കാ​​​​ര്യം ഇ​​​​ത്ത​​​​രു​​​​ണ​​​​ത്തി​​​​ൽ ഈ ​​​​വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ക്കു​​​​റി​​​​പ്പ് വാ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​രെ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​വാ​​​​ൻ എ​​​​ഫ്സി​​​​സി സ​​​​ഭ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു.


നിയമനടപടി സ്വീകരിക്കും

ട്ര​​​​സ്പാ​​​​സേ​​​​ഴ്സ് വി​​​​ൽ ബി ​​​​പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ഡ് എ​​​​ന്ന് ഓ​​​​രോ വീ​​​​ടി​​​​ന്‍റെ​​​യും മു​​​​ന്പി​​​​ൽ ബോ​​​​ർ​​​​ഡ് വ​​​​യ്ക്കേ​​​​ണ്ട കാ​​​​ര്യ​​​​മി​​​​ല്ല​​​​ല്ലോ. എ​​​​ന്നി​​​​രു​​​​ന്നാ​​​​ലും സാ​​​​മാ​​​​ന്യ​​​​ബോ​​​​ധ​​​​മു​​​​ള്ള​​​​വ​​​​ർ ഉ​​​​ട​​​​മ​​​​സ്ഥ​​​​ന്‍റെ​​​​യോ അ​​​​നു​​​​വാ​​​​ദം ത​​​​രാ​​​​ൻ അ​​​​ധി​​​​കാ​​​​ര​​​​മു​​​​ള്ള​​​​വ​​​​രു​​​​ടെ​​​​യോ അ​​​​നു​​​​വാ​​​​ദം വാ​​​​ങ്ങാ​​​​തെ ഒ​​​​രു വീ​​​​ട്ടി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന ആ​​​​രെ​​​​ങ്കി​​​​ലും ക്ഷ​​​​ണി​​​​ച്ചു എ​​​​ന്നു​​​​ള്ള ന്യാ​​​​യം പ​​​​റ​​​​ഞ്ഞു​ പി​​​​ൻ​​​​വാ​​​​തി​​​​ലി​​​​ലൂ​​​​ടെ വീ​​​​ടി​​​​ന​​​​ക​​​​ത്തു പ്ര​​​​വേ​​​​ശി​​​​ക്കും എ​​​​ന്ന് എ​​​​ഫ്സി​​​​സി സ​​​​ഭാ സ​​​​മൂ​​​​ഹം ക​​​​രു​​​​തു​​​​ന്നി​​​​ല്ല. മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്ക് മ​​​​ഠ​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​വാ​​​​ൻ അ​​​​നു​​​​വാ​​​​ദം വേ​​​​ണ്ടാ എ​​​​ന്ന് ഭാ​​​​ര​​​​ത രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ നി​​​​യ​​​​മ​​​​സം​​​​ഹി​​​​ത​​​​യി​​​​ൽ എ​​​​വി​​​​ടെ​​​​യും എ​​​​ഴു​​​​തി​​​​വ​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​യും അ​​​​റി​​​​വി​​​​ല്ല. എ​​​​ഫ്സി​​​​സി സ​​​​ഭ​​​​യും അ​​​​തി​​​​ലെ ഓ​​​​രോ മ​​​​ഠ​​​​വും ന​​​​മ്മു​​​​ടെ രാ​​​​ജ്യ​​​​ത്തെ നി​​​​യ​​​​മ​​​​വ്യ​​​​വ​​​​സ്ഥ അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള നൈ​​​​യാ​​​​മി​​​​ക സ്ഥാപനങ്ങ ളാണ്. ഓ​​​​രോ മ​​​​ഠ​​​​ങ്ങ​​​​ളിലെ നൈ​​​​യാ​​​​മി​​​​ക വ്യ​​​​ക്തി​​​​ക​​​​ളെ​​​ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് ആ ​​​​മ​​​​ഠ​​​​ത്തി​​​​ന്‍റെ സു​​​​പ്പീ​​​​രി​​​​യ​​​​ർ അ​​​​ഥ​​​​വാ മ​​​​ദ​​​​ർ ആ​​​​ണ്. മ​​​​ഠം ഇ​​​​രി​​​​ക്കു​​​​ന്ന വ​​​​സ്തു​​​​വ​​​​ക​​​​ക​​​​ളും മ​​​​ഠ​​​​ത്തി​​​​ന്‍റെ കെ​​​​ട്ടി​​​​ട​​​​വു​​​​മെ​​​​ല്ലാം അ​​​​താ​​​​ത് നൈ​​​​യാ​​​​മി​​​​ക വ്യ​​​​ക്തി​​​​യു​​​​ടെ സ്വ​​​​ത്താ​​​​ണ്; പൊ​​​​തു​​​​സ്വ​​​​ത്ത് അ​​​​ല്ല. അ​​​​തി​​​​നാ​​​​ൽ അ​​​​ങ്ങ​​​​നെ​​​​യു​​​​ള്ള മ​​​​ഠ​​​​ത്തി​​​​ന്‍റെ സ്വ​​​​ത്തി​​​​ൽ അ​​​​നു​​​​വാ​​​​ദം കൂ​​​​ടാ​​​​തെ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​വ​​​​ർ ആ​​​​രാ​​​​ണെ​​​​ങ്കി​​​​ലും അ​​​​വ​​​​രെ അ​​​​തി​​​​ക്ര​​​​മി ആ​​​​യി​​​​ട്ടേ ന​​​​മ്മു​​​​ടെ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ നി​​​​യ​​​​മ​​​​വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ കാ​​​​ണാ​​​​ൻ പ​​​​റ്റൂ.

സി​​​സ്റ്റ​​​ർ ​ലൂ​​​​സി, മ​​​​ഠ​​​​ത്തി​​​ന്‍റെ സു​​​​പ്പീ​​​​രി​​​​യ​​​​ർ അ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ സി​​​സ്റ്റ​​​ർ ​ലൂ​​​​സി ന​​​​ൽ​​​​കു​​​​ന്ന അ​​​​നു​​​​വാ​​​​ദം നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ക​​​​ണ്ണി​​​​ൽ അ​​​​സാ​​​​ധു​​​​വാ​​​​ണ് എ​​​​ന്ന വ​​​​സ്തു​​​​ത​​​​യും എ​​​​ഫ്സി​​​​സി സ​​​​ഭ പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തെ അ​​​​റി​​​​യി​​​​ക്കു​​​​ന്നു.

അ​​​​തി​​​​നാ​​​​ൽ​​​​ത്ത​​​​ന്നെ മ​​​​ഠ​​​​ത്തി​​​​ന്‍റെ ഉ​​​​ള്ളി​​​​ലോ മ​​​​ഠ​​​​ത്തി​​​​ന്‍റെ സ്ഥ​​​​ല​​​​ത്തോ അ​​​​നു​​​​വാ​​​​ദ​​​​മി​​​​ല്ലാ​​​​തെ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രാ​​​​യി അ​​​​വ​​​​രു​​​​ണ്ടാ​​​​ക്കു​​​​ന്ന ശ​​​​ല്യ​​​​ത്തി​​​​ന്‍റെ തോ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​വാ​​​​ൻ എ​​​​ഫ്സി​​​​സി സ​​​​ഭ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​കു​​​​വാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള​​​​ള വി​​​​വ​​​​രം ഇ​​​​തി​​​​നാ​​​​ൽ​​​​ത്ത​​​​ന്നെ അ​​​​റി​​​​യി​​​​ക്കു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.