നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം: ഉ​ന്ന​തരുടെ പ​ങ്കിനു തെ​ളി​വു കിട്ടിയില്ലെന്നു ക്രൈം​ബ്രാ​ഞ്ച്
നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം: ഉ​ന്ന​തരുടെ പ​ങ്കിനു തെ​ളി​വു കിട്ടിയില്ലെന്നു ക്രൈം​ബ്രാ​ഞ്ച്
Friday, August 23, 2019 12:36 AM IST
കൊ​​​ച്ചി: നെ​​​ടു​​​ങ്ക​​​ണ്ടം ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​​ക്കേ​​​സി​​​ല്‍ ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന തെ​​​ളി​​​വു​​​ക​​​ള്‍ ഇ​​​തു​​​വ​​​രെ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും കേ​​​സ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​​ക്കു വി​​​ട്ട് ഓ​​​ഗ​​​സ്റ്റ് 16നു ​​​സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യെ​​​ന്നും ക്രൈം​​​ബ്രാ​​​ഞ്ച് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.

സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പു കേ​​​സി​​​ല്‍ നെ​​​ടു​​​ങ്ക​​​ണ്ടം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത രാ​​​ജ്കു​​​മാ​​​ര്‍ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ മ​​​രി​​​ച്ച കേ​​​സി​​​ല്‍ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഭാ​​​ര്യ വി​​​ജ​​​യ ഉ​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് വി​​​ശ​​​ദീ​​​ക​​​ര​​​ണം.

ജൂ​​​ണ്‍ 12 മു​​​ത​​​ല്‍ പോ​​​ലീ​​​സ് രാ​​​ജ്കു​​​മാ​​​റി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ക്രൂ​​ര​​മാ​​യി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നും തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സം​​ത​​​ന്നെ വി​​​ട്ട​​​യ​​​ച്ചെ​​​ന്ന രീ​​തി​​യി​​ൽ പ്ര​​​തി​​​ക​​​ള്‍ വ്യാ​​​ജ​​​രേ​​​ഖ​​​യു​​​ണ്ടാ​​​ക്കി​​​യെ​​​ന്നും ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി ജോ​​​ണ്‍​സ​​​ണ്‍ ജോ​​​സ​​​ഫ് ന​​​ല്‍​കി​​​യ സ്റ്റേ​​​റ്റ്‌​​​മെ​​​ന്‍റി​​​ല്‍ പ​​​റ​​​യു​​​ന്നു. ജൂ​​​ണ്‍ 21നു ​​​രാ​​​ജ്കു​​​മാ​​​ര്‍ മ​​​രി​​​ച്ചു. ഇ​​​തി​​​നു​​ശേ​​​ഷ​​​മാ​​​ണ് വ്യാ​​​ജ​​​രേ​​​ഖ​​​യു​​​ണ്ടാ​​​ക്കി​​​യ​​​ത്.


റി​​​മാ​​​ന്‍​ഡ് റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ രാജ്കു മാറിനെ ജൂ​​​ണ്‍ 15ന് ​​​അ​​​റ​​​സ്റ്റ് ചെ​​​യ്‌​​​തെ​​​ന്നാ​​​ണ് പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ലെ പ​​​ല വി​​​വ​​​ര​​​ങ്ങ​​​ളും ക​​​ള​​​വാ​​​ണെ​​​ന്നും ഡി​​​വൈ​​​എ​​​സ്പി വ്യ​​​ക്ത​​​മാ​​​ക്കി.

ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യി​​​രു​​​ന്ന​​​പ്പോ​​​ള്‍ രാ​​​ജ്കു​​​മാ​​​ര്‍ ധ​​​രി​​​ച്ച അ​​​ടി​​​വ​​​സ്ത്ര​​​മ​​​ല്ലാ​​​തെ മ​​​റ്റു വ​​​സ്ത്ര​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യി​​​ല്ല. ഒ​​​ന്നാം പ്ര​​​തി എ​​​സ്‌​​​ഐ സാ​​​ബു വാ​​​ങ്ങി​​​യ പു​​​തി​​​യ​​വേ​​​ഷം ധ​​​രി​​​പ്പി​​​ച്ചാ​​​ണ് രാ​​​ജ് കു​​​മാ​​​റി​​​നെ റി​​​മാ​​​ന്‍​ഡ് ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.