ഷോക്കേറ്റ് യുവാവ് മരിച്ചു
Friday, August 23, 2019 12:06 AM IST
തിരുവല്ല: കടപ്ര തേവേരിയിൽ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്നു ഷോക്കേറ്റ് കേബിൾ ടിവി ജീവനക്കാരൻ മരിച്ചു. ബുധനൂർ രാജീവ് ഭവനത്തിൽ രാജീവ് (32) ആണ് മരിച്ചത്.
തേവേരി റോഡിനോടുചേർന്നു നാലുദിവസമായി വൈദ്യുതി ലൈൻ പൊട്ടിക്കിടക്കുകയായിരുന്നുവെന്നു പറയുന്നു. ഈ വിവരം നാട്ടുകാർ കെഎസ്ഇബി കടപ്ര സെക്ഷൻ ഓഫീസിൽ അറിയിച്ചിരുന്നു. വൈദ്യുതി വിച്ഛേദിച്ചിരുന്നതാണെന്നാണ് അധികൃതർ പറയുന്നത്. കേബിൾ ലൈനിന്റെ ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിനു സ്ഥലത്തെത്തിയതായിരുന്നു രാജീവ്.
രാജീവിന്റെ മരണവിവരം അറിയിച്ചിട്ടുപോലും വൈദ്യുതി വകുപ്പ് ജീവനക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാർ പറയുന്നു. കുട്ടനാട് കേബിൾ വിഷൻ ജീവനക്കാരനാണ് മരിച്ച രാജീവ്.