തിരുവനന്തപുരം: എറണാകുളത്തിനും വേളാങ്കണ്ണിക്കും ഇടയിൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. എറണാകുളം ജംഗ്ഷൻ -വേളാങ്കണ്ണി പ്രത്യേക ട്രെയിൻ (നന്പർ 06079) 29, സപ്റ്റംബർ അഞ്ച് തീയതികളിൽ രാത്രി 11.25ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 12.25 ന് വേളാങ്കണ്ണിയിലെത്തും. വേളാങ്കണ്ണി - എറണാകുളം ജംഗ്ഷൻ പ്രത്യേക ട്രെയിൻ (നന്പർ 06080) 30, സപ്തംബർ ആറ് തീയതികളിൽ വൈകിട്ട് 5.10 ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 8.30ന് എറണാകുളം ജംഗ്ഷനിൽ എത്തും.
ആലുവ, തൃശൂർ, പാലക്കാട്, കോയന്പത്തൂർ, തിരുപ്പൂർ, ഈറോഡ്, കരൂർ, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം. എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും.
സ്റ്റോപ് അനുവദിച്ചു
സേലം ഡിവിഷനിലെ ബൊമ്മിഡി റെയിൽവേ സ്റ്റേഷനിൽ ഒരു ജോഡി ട്രയിനുകൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിച്ചു. മുംബൈ സിഎസ്എംടി - കന്യാകുമാരി - മുംബൈ സിഎസ്എംടി ജയന്തി ജനത എക്സ്പ്രസ് ( നന്പർ 16381/16382) ട്രെയിനുകൾക്കാണ് ബൊമ്മിഡി സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചത്.
ട്രെയിൻ നിയന്ത്രണം
തിരുവനന്തപുരം - കൊല്ലം, സെക്ഷനിൽ റെയിൽവെ നവീകരണ ജോലികൾ നടക്കുന്നതിനാൽ ട്രെയിനുകൾക്ക് നിയന്ത്രണണം ഏർപ്പെടുത്തുകയോ, സമയം പുതുക്കി നിശ്ചയിക്കുകയോ ചെയ്യും.
ചെന്നൈ എഗ്മോറിൽ നിന്ന് 23, 24, 26, 27, 28, 30, 31 തീയതികളിൽ പുറപ്പെടാൻ നിശ്ചയിച്ച ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ് (നന്പർ 16127) മധുര -തിരുവനന്തപുരം ഡിവിഷനിൽ മൂന്നു മണിക്കൂർ നിയന്ത്രിക്കും.
തിരുവനന്തപുരത്ത് നിന്ന് 24, 31 തീയതികളിൽ അർധരാത്രി 12 ന് പുറപ്പെടേണ്ട തിരുവനന്തപുരം-ഹസ്രത്ത് നിസാമുദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (നന്പർ 22653) 40 മിനിറ്റ് വൈകി 02.10 നായിരിക്കും പുറപ്പെടുക.
തിരുവനന്തപുരത്ത് നിന്ന് 28ന് അർദ്ധരാത്രി 01.00 ന് പുറപ്പെടേണ്ട തിരുവനന്തപുരം-ഹസ്രത്ത് നിസാമുദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (നന്പർ 22655) തിരുവനന്തപുരത്ത് നിന്ന് ഒരു മണിക്കൂർ 15 മിനിറ്റ് വൈകി, 02.15 നാകും പുറപ്പെടുക.
കൊച്ചുവേളിയിൽ നിന്ന് 29ന് അർധ രാത്രി 00.35 മണിക്ക് പുറപ്പെടേണ്ട കൊച്ചുവേളി - ലോക്മാന്യ തിലക് ടെർമിനസ് ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (നന്പർ 22114) ഒരു മണിക്കൂർ 40 മിനിറ്റ് വൈകി 02.15 നായിരിക്കും കൊച്ചുവേളിയിൽ നിന്നു പുറപ്പെടുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.