ജീവനക്കാരിൽനിന്നു പിരിച്ച ദുരിതാശ്വാസ തുക കെഎസ്ഇബി കൈമാറി
ജീവനക്കാരിൽനിന്നു  പിരിച്ച ദുരിതാശ്വാസ തുക കെഎസ്ഇബി കൈമാറി
Wednesday, August 21, 2019 12:03 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സാ​​ല​​റി ച​​ല​​ഞ്ചി​​ന്‍റെ ഭാ​​ഗ​​മാ​​യി ജീ​​വ​​ന​​ക്കാ​​രി​​ൽ നി​​ന്നും പെ​​ൻ​​ഷ​​ൻ​​കാ​​രി​​ൽനി​​ന്നു പി​​രി​​ച്ച തു​​ക കെ​​എ​​സ്ഇ​​ബി വി​​വാ​​ദ​​ത്തി​​നൊ​​ടു​​വി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്കു കൈ​​മാ​​റി.

പ്ര​​ള​​യ ദു​​രി​​താ​​ശ്വാ​​സ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ജീ​​വ​​ന​​ക്കാ​​രി​​ൽനി​​ന്നു പ​​ത്തു ത​​വ​​ണ​​ക​​ളാ​​യി പി​​രി​​ച്ചെ​​ടു​​ത്ത 131.26 കോ​​ടി രൂ​​പ​​യു​​ടെ ചെ​​ക്ക് ഇ​​ന്ന​​ലെ മ​​ന്ത്രി എം.​​എം. മ​​ണി​​യാ​​ണു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നു കൈ​​മാ​​റി​​യ​​ത്. സാ​​ല​​റി ച​​ല​​ഞ്ചി​​ലൂ​​ടെ പി​​രി​​ച്ച തു​​ക കെ​​എ​​സ്ഇ​​ബി ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്കു ന​​ൽ​​കാ​​തി​​രു​​ന്ന​​തു വി​​വാ​​ദ​​മാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഓ​​ഗ​​സ്റ്റ് 21നു ​​ന​​ൽ​​കി​​യ 50 കോ​​ടി രൂ​​പ​​യ്ക്കു പു​​റ​​മേ​​യാ​​ണ് ഇ​​ന്ന​​ലെ ന​​ൽ​​കി​​യ 131.26 കോ​​ടി രൂ​​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.