ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്കു നീ​തി ന​ട​പ്പാ​ക്ക​ണം: മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ
ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്കു നീ​തി ന​ട​പ്പാ​ക്ക​ണം: മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ
Tuesday, August 20, 2019 12:46 AM IST
ച​​ങ്ങ​​നാ​​ശേ​​രി: മ​​തേ​​ത​​ര​​ത്വ ഭാ​​ര​​ത​​ത്തി​​ൽ ഭ​​ര​​ണ​​ഘ​​ട​​ന ഉ​​റ​​പ്പു ന​​ൽ​​കു​​ന്ന തു​​ല്യ​​നീ​​തി ദ​​ളി​​ത് ക്രൈ​​സ്ത​​വ​​ർ​​ക്കു ല​​ഭ്യ​​മാ​​ക്ക​​ണ​​മെ​​ന്നു മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കു​​റു​​ന്പ​​നാ​​ടം ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച നീ​​തിഞാ​​യ​​ർ ആ​​ച​​ര​​ണ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ക്രൈ​​സ്ത​​വ വി​​ശ്വാ​​സം സ്വീ​​ക​​രി​​ച്ചു​വെ​​ന്ന ഒ​​റ്റ​ക്കാ​​ര​​ണ​​ത്താ​​ൽ അ​​വ​​കാ​​ശ​​ങ്ങ​​ൾ നി​​ഷേ​​ധി​​ക്കു​​ന്ന​​ത് അ​​നീ​തി​​യാ​​ണെ​​ന്നും ദ​ളി​​ത് ക്രൈ​​സ്ത​​വ സം​​വ​​ര​​ണ വി​​ഷ​​യ​​ത്തി​​ൽ കേ​​ര​​ള നി​​യ​​മ​​സ​​ഭ അ​​ഭി​​പ്രാ​​യ സ​​മ​ന്വ​യം രൂ​​പീ​​ക​​രി​​ച്ച് കേ​​ന്ദ്ര​സ​​ർ​​ക്കാ​​രി​​ൽ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്ത​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.


അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ജ​​യിം​​സ് ഇ​​ല​​വു​​ങ്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​ത ചാ​​ൻ​​സ​ല​​ർ റ​​വ.​​ഡോ. ഐ​​സ​​ക്ക് ആ​​ല​​ഞ്ചേ​​രി സ​​ന്ദേ​​ശം ന​​ൽ​​കി. ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ണ്‍​സ​​ണ്‍ ചാ​​ല​​യ്ക്ക​​ൽ, മാ​​ത്യു ജോ​​സ​​ഫ്, ബേ​​ബി എം.​​സി., ഷൈ​​ജു ജോ​​സ​​ഫ്, ജി​​ബി​​ൻ ബാ​​ബു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. സ​​മ്മേ​​ള​​ന​​ത്തി​​നു തു​​ട​​ക്കം കു​​റി​​ച്ചു​​കൊ​​ണ്ടു ഫൊ​​റോ​​നാ​പ​​ള്ളി വി​​കാ​​രി ഫാ.​ ​ജോ​​ർ​​ജ് നൂ​​ഴാ​​യി​​ത്ത​​ടം പ​​താ​​ക ഉ​​യ​​ർ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.