കൊ​ച്ചി​യി​ലെ കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്ക​ൽ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കാൻ നിർദേശം
Tuesday, August 20, 2019 12:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ൽ കു​​​ടി​​​വെ​​​ള്ള പൈ​​​പ്പു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന പ്ര​​​വൃ​​​ത്തി​​​ക​​​ൾ ഈ​​​മാ​​​സം ത​​​ന്നെ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് ജ​​​ലവി​​​ഭ​​​വ മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി നി​​​ർ​​​ദേ​​​ശി​​​ച്ചു. റോ​​​ഡു​​​ക​​​ളി​​​ലെ നി​​​ർ​​​മാ​​​ണ പ്ര​​​വൃ​​​ത്തി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​ന് സ​​​മ​​​യ​​​ക്ര​​​മ​​​വും മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ചേ​​​ർ​​​ന്ന ജ​​​ല​​​അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ ത​​​യാ​​​റാ​​​ക്കി.

ഇ​​​ത​​​നു​​​സ​​​രി​​​ച്ച് പ​​​ണ്ഡി​​​റ്റ് ക​​​റു​​​പ്പ​​​ൻ റോ​​​ഡി​​​ലെ പ്ര​​​വൃ​​​ത്തി​​​ക​​​ൾ ഈ​​​മാ​​​സം 23 ഓ​​​ടെ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ക​​​യും റോ​​​ഡ് ന​​​ഗ​​​ര​​​സ​​​ഭ​​​യ്ക്ക് കൈ​​​മാ​​​റു​​​ക​​​യും ചെ​​​യ്യും. ഇ​​​വി​​​ടെ പൈ​​​പ്പ് ലൈ​​​ൻ സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ധാ​​​ന പ്ര​​​വൃ​​​ത്തി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടു​​​ണ്ട്. വീ​​​ടു​​​ക​​​ളി​​​ൽ ക​​​ണ​​​ക്‌​​​ഷ​​​നു​​​ള്ള ഇ​​​ന്‍റ​​​ർ​​​ക​​​ണ​​​‌ക‌്ഷ​​​ൻ പ്ര​​​വൃ​​​ത്തി​​​ക​​​ളാ​​​ണ് ബാ​​​ക്കി​​​യു​​​ള്ള​​​ത്. അ​​​വ യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ യോ​​​ഗ​​​ത്തി​​​ൽ ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി.

ര​​​വി​​​പു​​​രം - വ​​​ള​​​ഞ്ഞ​​​മ്പ​​​ലം റോ​​​ഡി​​​ലെ പൈ​​​പ്പ് ലൈ​​​ൻ സ്ഥാ​​​പി​​​ക്കു​​​ന്ന പ്ര​​​വൃ​​​ത്തി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു.


ഈ ​​​റോ​​​ഡി​​​ന്‍റെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ത്ത് നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​ൽ നി​​​ല​​​വി​​​ൽ ന​​​ഗ​​​ര​​​സ​​​ഭ​​​യ്ക്ക് ത​​​ട​​​സ​​​ങ്ങ​​​ളി​​​ല്ല. സു​​​ഭാ​​​ഷ് ച​​​ന്ദ്ര​​​ബോ​​​സ് റോ​​​ഡി​​​ലെ പ്ര​​​വൃ​​​ത്തി​​​ക​​​ൾ ഈ​​​ മാ​​​സം 28ന് ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കും. ഓ​​​ൾ​​​ഡ് കെ.​​​കെ. റോ​​​ഡി​​​ൽ കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നാ​​​യു​​​ള്ള പൈ​​​പ്പ് സ്ഥാ​​​പി​​​ച്ചു.

ക​​​ലൂ​​​ർ ക​​​ട​​​വ​​​ന്ത്ര റോ​​​ഡ് മു​​​റി​​​ച്ച് ത​​​മ്മ​​​നം പു​​​ല്ലേ​​​പ്പ​​​ടി റോ​​​ഡി​​​ലു​​​ള്ള പൈ​​​പ്പു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന പ്ര​​​വൃ​​​ത്തി​​​യാ​​​ണ് ബാ​​​ക്കി​​​യു​​​ള്ള​​​ത്. ഇ​​​തി​​​ന് ജി​​​സി​​​ഡി​​​എ​​​യു​​​ടെ അ​​​നു​​​മ​​​തി എ​​​ത്ര​​​യും വേ​​​ഗം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നും യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി.

പൈ​​​പ്പ് ലൈ​​​ൻ സ്ഥാ​​​പി​​​ക്ക​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് റോ​​​ഡു​​​ക​​​ൾ ത​​​ക​​​ർ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് നി​​​ര​​​വ​​​ധി പ​​​രാ​​​തി​​​ക​​​ൾ ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി അ​​​വ​​​ലോ​​​ക​​​ന​​​യോ​​​ഗം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.