കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പ്ര​വാ​സി അപ്പോസ്തലേറ്റിനു തുടക്കം
കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പ്ര​വാ​സി അപ്പോസ്തലേറ്റിനു തുടക്കം
Monday, August 19, 2019 12:32 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കേ​​ര​​ള​​ത്തി​​ൽ​നി​​ന്നു​​ള്ള രാ​​ജ്യാ​​ന്ത​​ര കു​​ടി​​യേ​​റ്റ​​ങ്ങ​​ൾ നാ​​ടി​​ന്‍റെ സ​​ന്പ​​ദ്ഘ​​ട​​ന​​യു​​ൾ​​പ്പെ​​ടെ സ​​മ​​ഗ്ര​ വ​​ള​​ർ​​ച്ച​​യ്ക്കു കൂ​​ടു​​ത​​ൽ ക​​രു​​ത്തേ​​കി​​യെ​ന്നു കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ. രൂ​​പ​​ത പ്ര​​വാ​​സി അ​​പ്പോ​സ്ത​ലേ​​റ്റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി അ​​മ​​ൽ​​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന പ്ര​​വാ​​സി കോ​​ണ്‍​ഫ​​റ​​ൻ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​യ്യു​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

വി​​വി​​ധ ജീ​​വി​​ത വെ​​ല്ലു​​വി​​ളി​​ക​​ളി​​ൽ കേ​​ര​​ള​​ജ​​ന​​ത​​യ്ക്കു താ​​ങ്ങും ത​​ണ​​ലു​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന പ്ര​​വാ​​സി​​മ​​ക്ക​​ളു​​ടെ സേ​​വ​​നം അ​​തി​​വി​​ശി​​ഷ്ട​​മാ​​ണ്. കാ​​ർ​​ഷി​​ക പ്ര​​തി​​സ​​ന്ധി​​യു​​ടെ നാ​​ളു​​ക​​ളി​​ൽ പ​​ല കു​​ടും​​ബ​​ങ്ങ​​ളും ജീ​​വി​​തം ക​​രു​​പ്പി​​ടി​​പ്പി​​ക്കു​​ന്ന​​തു കേ​​ര​​ള​​ത്തി​​നു പു​​റ​​ത്തു വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും വി​​ദേ​​ശ​​ങ്ങ​​ളി​​ലു​​മു​​ള്ള കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ പി​​ന്തു​​ണ കൊ​​ണ്ടാ​​ണ്. മാ​​റി​​യ കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ആ​​ഗോ​​ള​​ത​​ല​​ത്തി​​ലു​​ള്ള അ​​വ​​സ​​ര​​ങ്ങ​​ൾ ഫ​​ല​​പ്ര​​ദ​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ന​​മ്മു​​ടെ യു​​വ​​ത​​ല​​മു​​റ​​യ്ക്കാ​​ക​​മെ​​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വി​​കാ​​രി​ ജ​​ന​​റാ​​ൾ ഫാ. ​​ജ​​സ്റ്റി​​ൻ പ​​ഴേ​​പ​​റ​​ന്പി​​ൽ മോ​​ഡ​​റേ​​റ്റ​​റാ​​യി​​രു​​ന്നു. പ്ര​​വാ​​സി അ​പ്പോ​സ്ത​ലേ​​റ്റ് രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ. മാ​​ത്യു പാ​​യി​​ക്കാ​​ട്ട് ആ​​മു​​ഖ​ പ്ര​​ഭാ​​ഷ​​ണ​​വും സി​​ബി​​സി​​ഐ ലെ​​യ്റ്റി കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഷെ​​വ​​ലി​​യാ​​ർ വി.​​സി. സെ​​ബാ​സ്റ്റ്യ​ൻ വി​​ഷ​​യാ​​വ​​ത​​ര​​ണ​​വും ന​​ട​​ത്തി.


ബ്രി​​ട്ട​​നി​​ലെ ബ്രി​​സ്റ്റോ​​ൾ ബ്രാ​​ഡ്‌​ലി സ്റ്റോ​​ക്ക് ന​​ഗ​​ര​​ത്തി​​ന്‍റെ മേ​​യ​​റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട രൂ​​പ​​താം​​ഗ​​മാ​​യ ടോം ​​ആ​​ദി​​ത്യ​​യെ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ പൊ​​ന്നാ​​ട​​യ​​ണി​​യി​​ച്ച് ആ​​ദ​​രി​​ച്ചു.

ഡെ​​ന്നി കൈ​​പ്പ​​നാ​​നി (സൗ​​ദി അ​​റേ​​ബ്യ) ആ​​ശം​​സ​​ക​​ൾ നേ​​ർ​​ന്നു. അ​​മ​​ൽ​​ജ്യോ​​തി കോ​​ള​​ജ് അ​​സി​​സ്റ്റ​​ന്‍റ് മാ​​നേ​​ജ​​ർ ഫാ. ​​ബെ​​ന്നി കൊ​​ടി​​മ​​ര​​ത്തു​​മൂ​​ട്ടി​​ൽ, എ​സ്എം​വൈ​എം രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​വ​​ർ​​ഗീ​​സ് കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ മെം​​ബ​​ർ ഡോ. ​​ജൂ​​ബി മാ​​ത്യു, പ്ര​​ഫ. മ​​നോ​​ജ് ടി. ​​ജോ​​യ്, എ​​സ്എം​​വൈ​​എം രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ജോ​​മോ​​ൻ പൊ​​ടി​​പാ​​റ എ​​ന്നി​​വ​​ർ പ്ര​​വാ​​സി കോ​​ണ്‍​ഫ​​റ​​ൻ​​സി​​നു നേ​​തൃ​​ത്വം ന​​ൽ​​കി. വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ൽ​നി​​ന്നു​​ള്ള പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.