ശാഖാതല മീറ്റിംഗുമായി എസ്ബിഐ
Monday, August 19, 2019 12:17 AM IST
കോ​ട്ട​യം: പു​തി​യ ആ​ശ​യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും ബാ​ങ്കി​ന്‍റെ പ്ര​ക​ട​നം അ​വ​ലോ​ക​നം ചെ​യ്യു​ന്ന‌​തി​നും കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ അ​ഞ്ചു റീ​ജ​ണ​ൽ ഓ​ഫീ​സു​ക​ളു​ടെ​യും അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന ശാ​ഖ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ച​ർ​ച്ചാ​പ​രി​പാ​ടി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ സം​ഘ​ടി​പ്പി​ച്ചു.

ശ​നി​യും ഞാ​യ​റു​മാ​യി ന​ട​ന്ന യോ​ഗ​ത്തി​ൽ കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, പാ​ലാ, ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര റീ​ജ​ണ​ൽ മാ​നേ​ജ​ർ​മാ​ർ, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​ർ, തി​രു​വ​ന​ന്ത​പു​രം ലോ​ക്ക​ൽ ഹെ​ഡ് ഓ​ഫീ​സി​ൽ​നി​ന്നു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


ഡാ​റ്റാ അ​പ​ഗ്ര​ഥ​ന​ത്തി​ന് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കാ​നും ഇ​ട​പാ​ടു​കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് കൂ​ടു​ത​ൽ പ്ര​തി​ക​ര​ണാ​ത്മ​ക​മാ​ക്കു​വാ​നും വ​ഴി​ക​ളും ഉ​പാ​യ​ങ്ങ​ളും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു യോ​ഗ​ത്തി​ന്‍റെ ല​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.