ബ​​സി​​ന്‍റെ വാ​​തി​​ലി​​ലൂ​​ടെ തെറിച്ചുവീണ് വീട്ടമ്മ മ​​രി​​ച്ചു, മ​​ക​​ൾക്കു പ​​രി​​ക്ക്
ബ​​സി​​ന്‍റെ വാ​​തി​​ലി​​ലൂ​​ടെ തെറിച്ചുവീണ്  വീട്ടമ്മ മ​​രി​​ച്ചു, മ​​ക​​ൾക്കു പ​​രി​​ക്ക്
Saturday, August 17, 2019 12:19 AM IST
രാ​​മ​​പു​​രം(കോട്ടയം): സ്വ​​കാ​​ര്യ​​ബ​​സി​​ന്‍റെ തു​​റ​​ന്നു​​കി​​ട​​ന്ന വാ​​തി​​ലി​​ലൂ​​ടെ തെ​​റി​​ച്ചു​​വീ​​ണ് വീ​​ട്ട​​മ്മ മ​​രി​​ച്ചു. കി​​ഴ​​തി​​രി ഒ​​ഴു​​ക​​യി​​ൽ ഒ.​​ടി. തോ​​മ​​സി​​ന്‍റെ ഭാ​​ര്യ മേ​​രി (75)യാ​​ണ് ​റോ​​ഡി​​ൽ ത​​ല​​യി​​ടി​​ച്ചു വീ​​ണ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മ​​രി​​ച്ച​​ത്. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന മ​​ക​​ൾ ദി​​വ്യ(37)​​യും റോ​ഡി​ൽ തെ​റി​ച്ചു​വീ​​ണു. പ​​രി​​ക്കു​​പ​​റ്റി​​യ ഇ​​വ​​ർ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്.

ഇ​​ന്ന​​ലെ രാ​​വി​​ലെ 8.15 ന് ​​രാ​​മ​​പു​​ര​​ത്തി​​നു സ​​മീ​​പം കി​​ഴ​​തി​​രി​​യി​​ലാ​​ണ് അ​​പ​​ക​​ടം ന​​ട​​ന്ന​​ത്. തൊ​​ടു​​പു​​ഴ​​യി​​ൽ​​നി​​ന്നു നീ​​റ​​ന്താ​​നം​​വ​​ഴി പാ​​ലാ​​യ്ക്ക് സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ശ്രാ​​വ​​ണ്‍ ബ​​സി​​ലാ​​ണ് അ​​പ​​ക​​ടം. വ​​ല്യ​​വീ​​ട്ടി​​ൽ പാ​​ല​​ത്തി​​നു സ​​മീ​​പ​​ത്തെ സ്റ്റോ​​പ്പി​​ൽ നി​​ന്ന് മേ​​രി​​യും മ​​ക​​ൾ ദി​​വ്യ​​യും ബ​​സി​​ൽ ക​​യ​​റി. സ്കൂ​​ൾ കു​​ട്ടി​​ക​​ള​​ട​​ക്കം നി​​ര​​വ​​ധി യാ​​ത്ര​​ക്കാ​​രു​​ണ്ടാ​​യി​​രു​​ന്നു. സ്റ്റോ​​പ്പി​​ൽനി​​ന്ന് ബ​​സെ​​ടു​​ത്ത് 100 മീ​​റ്റ​​ർ എ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും അ​​പ​​ക​​ടം ന​​ട​​ന്നു. വ​​ള​​വു​​തി​​രി​​ഞ്ഞ​​പ്പോ​​ൾ, തു​​റ​​ന്നു​​കി​​ട​​ന്ന ഡോ​​ർ വ​​ഴി ഇ​​രു​​വ​​രും റോ​​ഡി​​ലേ​​ക്ക് തെ​​റി​​ച്ചു​​വീ​​ണു. റോ​​ഡ് സൈ​​ഡി​​ൽ പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന ബൈ​​ക്കി​​ന്‍റെ സീ​​റ്റി​​ൽ ത​​ല​​യി​​ടി​​ച്ച​​തു കാ​​ര​​ണം ദിവ്യ ഗുരുതര പ​​രി​​ക്കി​​ല്ലാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു. റോ​​ഡി​​ൽ ത​​ല​​യി​​ടി​​ച്ചു വീ​​ണ മേ​​രി​​യെ അ​​തു​​വ​​ഴി വ​​ന്ന വാ​​ഹ​​ന​​ത്തി​​ൽ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും പി​​ന്നീ​​ട് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലും എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.


അ​​ശ്ര​​ദ്ധ​​മാ​​യ ഡ്രൈ​​വിം​​ഗി​​നും ഡോ​​ർ അ​​ട​​യ്ക്കാ​​ത്ത​​തി​​നും ബ​​സ് ഡ്രൈ​​വ​​ർ​​ക്കും ക​​ണ്ട​​ക്ട​​ർ​​ക്കു​​മെ​​തി​​രേ രാ​​മ​​പു​​രം പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. മോ​​ട്ടോ​​ർ വാ​​ഹ​​ന​​വ​​കു​​പ്പ് ന​​ട​​ത്തു​​ന്ന അ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​ണ്ട​​ക്ട​​റോ​​ടും ഡ്രൈ​​വ​​റോ​​ടും ഹാ​​ജ​​രാ​​കാ​​ൻ ഉ​​ഴ​​വൂ​​ർ ജോ​​യി​​ന്‍റ് ആ​​ർ​​ടി​​ഒ ജെ​​യി​​ൻ ടി. ​​ലൂ​​ക്കോ​​സും ആ​​വ​​ശ്യ​​പ്പെ​​ട്ടിട്ടുണ്ട്.

മേ​​രി മാ​​ന​​ത്തൂ​​ർ കി​​ഴ​​ക്കേ​​വേ​​ലി​​ൽ കു​​ടും​​ബാ​​ംഗ​​മാ​​ണ്. മ​​ക്ക​​ൾ: സി​​സ്റ്റ​​ർ ദീ​​പ തോ​​മ​​സ് (ഫ്രാ​​ൻ​​സി​​സ്ക​​ൻ സ​​ഭ, മൈ​​സൂ​​ർ), ദി​​വ്യ, ദീ​​ജാ​​മോ​​ൾ (ഖ​​ത്ത​​ർ). മ​​രു​​മ​​ക​​ൻ: ജോ​​ഷി ആ​​ന​​ക്ക​​ല്ലി​​ൽ, പ​​ള്ളി​​ക്ക​​ത്തോ​​ട് (ഖ​​ത്ത​​ർ). സം​​സ്കാ​​രം നാ​​ളെ മൂ​​ന്നി​​ന് നീ​​റ​​ന്താ​​നം സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.