കേന്ദ്രനയങ്ങൾ പത്രവ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു: മന്ത്രി പി. തിലോത്തമൻ
കേന്ദ്രനയങ്ങൾ പത്രവ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു: മന്ത്രി പി. തിലോത്തമൻ
Saturday, August 17, 2019 12:10 AM IST
കോ​ട്ട​യം: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ പ​ത്ര​വ്യ​വ​സാ​യ​ത്തെ പ്ര​തി​സ​ന്ധി​യി​ലേ​ക്കു ന​യി​ക്കു​ന്ന​താ​യി മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന്യൂ​സ്പ്രി​ന്‍റു​ക​ൾ​ക്ക് ടാ​ക്സ് ഏ​ർ​പ്പെ​ടു​ത്തി​യും ഗ​വ. പ​ര​സ്യ​ങ്ങ​ളി​ൽ കു​റ​വു വ​രു​ത്തി​യും പ​ത്ര​സ്ഥാ​പ​ന​ങ്ങ​ളെ ഞെ​രു​ക്കു​ക​യാ​ണ്.

കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ തൊ​ഴി​ൽ നി​യ​മ​ത്തി​നെ​തി​രേയും പോ​ർ​മു​ഖ​ങ്ങ​ൾ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രാ​ഷ്‌‌​ട്ര​ദീ​പി​ക നോ​ണ്‍ ജേ​ർ​ണ​ലി​സ്റ്റ് സ്റ്റാ​ഫ് യൂ​ണി​യ​ൻ 36-ാം സം​സ്ഥാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​സി​ഡ​ന്‍റ് കോ​ര സി. ​കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, അ​ഡ്വ. വി.​ബി. ബി​നു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യി​സ​ണ്‍ മാ​ത്യു, വ​ഹാ​ബ് ഓ​ലി​ക്ക​ൽ, ജോ​ണ്‍ മാ​ത്യു, വി.​കെ. റോ​യി, ബി​ജു ആ​ർ., സി​ബി​ച്ച​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നോ​ണ്‍ ജേ​ർ​ണ​ലി​സ്റ്റ് പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ർ​ഹ​ത​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും അം​ഗ​ത്വം ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.