അധ്യാപക, രക്ഷാകർത്തൃ പു​ര​സ്കാ​ര​ങ്ങ​ൾ
Wednesday, July 24, 2019 12:34 AM IST
തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന അ​​ധ്യാ​​പ​​ക, ര​​ക്ഷാ​​ക​​ത്തൃ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രു​​ൾ​​പ്പ​​ടെ​​യു​​ള്ള നൂ​​​റു​​​ക​​​ണ​​​ക്കി​​നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സം​​​ഗീ​​​ത​​​ത്തി​​​ലൂ​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​ന്ന ചേ​​​ത​​​ന മ്യൂ​​​സി​​​ക് അ​​​ക്കാ​​​ദ​​​മി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​തോ​​​മ​​​സ് ച​​​ക്കാ​​​ല​​​മ​​​റ്റ​​​ത്ത് സി​​​എം​​​ഐ, പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ സി.​​​എ. കൃ​​​ഷ്ണ​​​ൻ, തൃ​​​ശൂ​​​ർ സി​​​റ്റി പോ​​​ലീ​​​സി​​​ലെ വ​​​നി​​​താ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ കെ.​​​പി. പ്ര​​​തി​​​ഭ, പി.​​​ബി. ഷി​​​ജി, ഐ.​​​എ. ഷീ​​​ജ, കെ.​​​എ​​​ൽ. സി​​​ന്‍റി, ട്രെ​​​യി​​​ന​​​ർ സി.​​​എ. അ​​​ഭി​​​ഷാ​​​ദ്, ശ്രീ​​​കേ​​​ഷ് വെ​​​ള്ളാ​​​നി​​​ക്ക​​​ര എ​​​ന്നി​​​വ​​​ർ​​​ക്കാ​​ണ് ​സം​​സ്ഥാ​​ന പി​​​ടി​​​എ സോ​​​ഷ്യ​​​ൽ ക​​​മ്മി​​​റ്റ്മെ​​​ന്‍റ് പു​​​ര​​​സ്കാ​​​രം.


ദേ​​ശീ​​യ ഷൂ​​​ട്ടിം​​​ഗ് മ​​​ത്സ​​​ര​​​ത്തി​​​ൽ വെ​​​ള്ളി​​​മെ​​​ഡ​​​ൽ നേ​​​ടി​​​യ പു​​​റ​​​നാ​​​ട്ടു​​​ക​​​ര കേ​​​ന്ദ്രീ​​​യ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ലെ എ​​​ഥേ​​​ൽ റോ​​​സ് തോ​​​മ​​​സ്, ഹൈ​​​ജം​​​പ് താ​​​രം ചി​​​റ​​​മ​​​നേ​​​ങ്ങാ​​​ട് കോ​​​ണ്‍​കോ​​​ഡ് സ്കൂ​​​ളി​​​ലെ കെ.​​​എ​​​ച്ച്. സാ​​​ലി​​​ഹ എ​​​ന്നി​​​വ​​​ർ മി​​​ക​​​വ് പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യ​​​താ​​​യി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​എം. ജ​​​യ​​​പ്ര​​​കാ​​​ശ് അ​​റി​​യി​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യി.

എ​​​ൻ. രാ​​​ജ​​​ഗോ​​​പാ​​​ൽ, പി.​​​പി. ജേ​​​ക്ക​​​ബ്, സീ​​​താ​​​ഗം​​​ഗാ​​​ധ​​​ര​​​ൻ, പി.​​​എ​​​ൻ. കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഓ​​​ഗ​​​സ്റ്റ് മൂ​​​ന്നി​​​നു സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.