മു​തി​ർ​ന്ന പൗ​ര​ന്മാർ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മം എ​സ്ഐ​ റാ​ങ്കി​ൽ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷി​ക്ക​ണ​ം
മു​തി​ർ​ന്ന പൗ​ര​ന്മാർ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മം  എ​സ്ഐ​ റാ​ങ്കി​ൽ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷി​ക്ക​ണ​ം
Tuesday, July 23, 2019 11:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​ർ​​​ക്കെ​​​തി​​​രേയുള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച കേ​​​സു​​​ക​​​ൾ എ​​​സ്ഐ റാ​​​ങ്കി​​​ൽ കു​​​റ​​​യാ​​​ത്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ എ​​​ല്ലാ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്കും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഇ​​​ത്ത​​​രം കേ​​​സു​​​ക​​​ൾ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​ന് പ്ര​​​ത്യേ​​​ക ​​​പ്രാ​​​ധാ​​​ന്യം ന​​​ൽ​​​ക​​​ണം. മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ൾ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ച്ച് ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

ഓ​​​രോ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലും ഒ​​​റ്റ​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​രെ ജ​​​ന​​​മൈ​​​ത്രി ബീ​​​റ്റ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ ര​​​ണ്ടാ​​​ഴ്ച​​​യി​​​ൽ ഒ​​​രി​​​ക്ക​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി നി​​​ർ​​​ദേ​​​ശി​​​ച്ചു. നേ​​​രി​​​ട്ടു സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഫോ​​​ണി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട് സു​​​ഖ​​​വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്ക​​​ണം. അ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ രേ​​​ഖ​​​ക​​​ൾ സൂ​​​ക്ഷി​​​ക്കണം.


എ​​​ല്ലാ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളും വ​​​യോ​​​ജ​​​ന സൗ​​​ഹൃ​​​ദ സ്റ്റേ​​​ഷ​​​നു​​​ക​​​ളാ​​​യി​​​രി​​​ക്കും. പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കും. ഒ​​​റ്റ​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് സ​​​ഹാ​​​യം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ടു​​​ത്ത വീ​​​ട്ടി​​​ൽ ബെ​​​ൽ സ്ഥാ​​​പി​​​ക്കു​​​ന്ന ‘ബെ​​​ൽ ഓ​​​ഫ് ഫെ​​​യ്ത്ത്’ എ​​​ന്ന സം​​​വി​​​ധാ​​​നം തൃ​​​ശൂ​​​ർ സി​​​റ്റി​​​യി​​​ലും ടെ​​​ലി​​​ഫോ​​​ണ്‍ റി​​​സീ​​​വ​​​ർ നി​​​ശ്ചി​​​ത​​​ സ​​​മ​​​യം ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ചാ​​​ൽ അ​​​ടു​​​ത്ത പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ കാ​​​ൾ ല​​​ഭി​​​ക്കു​​​ന്ന ഹോ​​​ട്ട് ലൈ​​​ൻ ടെ​​​ലി​​​ഫോ​​​ണ്‍ സി​​​സ്റ്റം കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലും ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ത് എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.