ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ അഞ്ചു ദിവത്തിനുള്ളിൽ എട്ടടി വെള്ളം കൂടി
ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ അഞ്ചു ദിവത്തിനുള്ളിൽ എട്ടടി വെള്ളം കൂടി
Tuesday, July 23, 2019 12:29 AM IST
തൊ​​ടു​​പു​​ഴ:​ പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്തു മ​​ഴ കു​​റ​​ഞ്ഞെ​​ങ്കി​​ലും ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് 2311.38 അ​​ടി​​യാ​​യി ഉ​​യ​​ർ​​ന്നു.​ സം​​ഭ​​ര​​ണ ശേ​​ഷി​​യു​​ടെ 17.43 ശ​​ത​​മാ​​ന​​മാ​​ണി​​ത്.​ ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ ദി​​വ​​സം 2384.66 അ​​ടി​​യാ​​യി​​രു​​ന്നു. ​

ഇ​​ത്ത​​വ​​ണ കാ​​ല​​വ​​ർ​​ഷം ശ​​ക്ത​​മാ​​യി ക​​ഴി​​ഞ്ഞ അ​​ഞ്ചു​ ദി​​വ​​സ​​ത്തി​​നു​​ള്ളി​​ലാ​​ണ് അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് എ​​ട്ട​​ടി​​യോ​​ളം ഉ​​യ​​ർ​​ന്ന​​ത്.​ ഇ​​ന്ന​​ലെ പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്ത് 49.60 മി​​ല്ലീ​​മീ​​റ്റ​​ർ മ​​ഴ ല​​ഭി​​ച്ച​​പ്പോ​​ൾ ക​​ഴി​​ഞ്ഞ 20നു 107.4 ​​മി​​ല്ലി​​മീ​​റ്റ​​റും 21നു 78 ​​മി​​ല്ലീ​​മീ​​റ്റ​​ർ മ​​ഴ​​യും ല​​ഭി​​ച്ചി​​രു​​ന്നു. കേ​​ന്ദ്ര കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം ഇ​​ന്ന​​ലെ ജി​​ല്ല​​യി​​ൽ ഓ​​റ​​ഞ്ച് അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.​ ഇ​​ന്നു മ​​ഞ്ഞ അ​​ല​​ർ​​ട്ടാ​​ണു പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.​ ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴി​​ന് അ​​വ​​സാ​​നി​​ച്ച 24 മ​​ണി​​ക്കൂ​​റി​​ൽ 26.837 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി​​ക്കു​​ള്ള വെ​​ള്ളം ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ൽ ഒ​​ഴു​​കി​​യെ​​ത്തി. എ​​ന്നാ​​ൽ മൂ​​ല​​മ​​റ്റം പ​​വ​​ർ ഹൗ​​സി​​ലെ വൈ​​ദ്യു​​തോ​​ൽ​​പാ​​ദ​​നം 1.41 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റാ​​യി കു​​റ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.