പിണറായി സഹകരണ പ്രസ്ഥാനത്തിന്‍റെ അന്ത്യത്തിനു ശ്രമിക്കുന്നു: മുല്ലപ്പള്ളി
പിണറായി സഹകരണ പ്രസ്ഥാനത്തിന്‍റെ അന്ത്യത്തിനു ശ്രമിക്കുന്നു: മുല്ലപ്പള്ളി
Monday, July 22, 2019 12:57 AM IST
കോ​​ട്ട​​യം: സ​​ഹ​​ക​​ര​​ണ​​പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ അ​​ന്ത്യ​​കൂ​​ദാ​​ശ ന​​ട​​ത്താ​​നാ​​ണു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തെ​ന്നു കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ. കേ​​ര​​ള കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് എം​​പ്ലോ​​യീ​​സ് ഫ്ര​​ണ്ട് സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള പ്ര​​തി​​നി​​നി സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ജി​​ല്ലാ ബാ​​ങ്കു​​ക​​ളെ പി​​രി​​ച്ചു​​വി​​ട്ട് 50,000 കോ​​ടി ഉ​​പ​​യോ​​ഗി​​ച്ചു കേ​​ര​​ള​ ബാ​​ങ്ക് തു​​ട​​ങ്ങു​​ന്ന​​തു സ​​ഹ​​ക​​ര​​ണ​​മേ​​ഖ​​ല​​യെ ത​​ക​​ർ​​ക്കാ​​നാ​​ണ്. 2017ൽ ​​ഓ​​ർ​​ഡി​​ന​​ൻ​​സി​​ലൂ​​ടെ കൊ​​മേ​​ഴ്സ്യ​​ൽ ബാ​​ങ്ക് തു​​ട​​ങ്ങാ​​നു​​ണ്ടാ​​യ സാ​​ഹ​​ച​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടി​​ല്ല. സ​​ഹ​​ക​​ര​​ണമേ​​ഖ​​ല​​യെ ത​​ക​​ർ​​ക്കു​​ന്ന കേ​​ര​​ള​​ബാ​​ങ്ക് രൂ​​പീ​​ക​​രി​​ക്കാ​​ൻ ചി​​ല​​ർ സ​​ർ​​ക്കാ​​രു​​മാ​​യി ചേ​​ർ​​ന്നു ക​​ള്ള​​ക്ക​​ളി ന​​ട​​ത്തു​​ന്നു.

റി​​സ​​ർ​​വ് ബാ​​ങ്കും ധ​​ന​​കാ​​ര്യ​​മ​​ന്ത്രാ​​ല​​യ​​വു​​മാ​​യും ബ​​ന്ധ​​പ്പെ​​ട്ടു സ​​ഹ​​ക​​ര​​ണ​​മേ​​ഖ​​ല​​യെ സം​​ര​​ക്ഷി​​ക്കാ​​ൻ ന​​ട​​പ​​ടി​​യെ​​ടു​​ക്കും. ഇ​​ക്കാ​​ര്യ​​ത്തി​​ൽ സം​​സ്ഥാ​​ന​​ത്തു​നി​​ന്നു​​ള്ള 19 എം​​പി​​മാ​​രും ഒ​​പ്പി​​ട്ട് റി​​സ​​ർ​​വ് ബാ​​ങ്കി​നു നി​​വേ​​ദ​​നം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. പ്ര​​ള​​യ​​ദു​​രി​​താശ്വാ​​സ​​മാ​​യി സ​​ഹ​​ക​​ര​​ണ​​മേ​​ഖ​​ല​​യി​​ൽ​​നി​​ന്നു വ​​ലി​​യൊ​​രു സം​​ഖ്യ സ​​മാ​​ഹ​​രി​​ച്ചി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ, ക​​ണ​​ക്ക് മു​​ഖ്യ​​മ​​ന്ത്രി ഇ​​നി​​യും പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ലെ​​ന്നും മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ ആ​​രോ​​പി​​ച്ചു.


സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷ്വാ മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജോ​​സ് കെ.​​മാ​​ണി എം​​പി, ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി, കെ.​​സി. ജോ​​സ​​ഫ് എം​​എ​​ൽ​​എ, ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ചാ​​ൾ​​സ് ആ​​ന്‍റ​​ണി, മു​​ൻ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എം.​​എ​​ൽ. ഗോ​​പാ​​ല​​കൃ​​ഷ്ണ​​പ​​ണി​​ക്ക​​ർ, മു​​ൻ​ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​എം. തോ​​മ​​സ്, ഐ​​എ​​ൻ​​ടി​​യു​​സി ദേ​​ശീ​​യ​​വ​​ർ​​ക്കിം​​ഗ് ക​​മ്മി​​റ്റി​​യം​​ഗം തോ​​മ​​സ് ക​​ല്ലാ​​ട​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.