ഭ​ര​ണ​ങ്ങാ​ന​ത്തേ​ക്കു വി​ശ്വാ​സി​ക​ളു​ടെ പ്ര​വാ​ഹം
ഭ​ര​ണ​ങ്ങാ​ന​ത്തേ​ക്കു വി​ശ്വാ​സി​ക​ളു​ടെ പ്ര​വാ​ഹം
Monday, July 22, 2019 12:57 AM IST
ഭ​​ര​​ണ​​ങ്ങാ​​നം: ഭ​​ര​​ണ​​ങ്ങാ​​ന​​ത്തേ​​ക്കു വി​​ശ്വാ​​സി​​ക​​ളു​​ടെ പ്ര​​വാ​​ഹം. തി​​രു​​നാ​​ളി​​ന്‍റെ മൂ​​ന്നാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ അ​​ഭൂ​​ത​​പൂ​​ർ​​വ​​മാ​​യ തി​​ര​​ക്കാ​​ണ് ഭ​​ര​​ണ​​ങ്ങാ​​ന​​ത്ത് അ​​നു​​ഭ​​വ​​പ്പ​​ട്ടെ​​ത്. രാ​​വി​​ലെ 11ന് ​​സാ​​ഗ​​ർ ബി​​ഷ​​പ് മാ​​ർ ജ​​യിം​​സ് അ​​ത്തി​​ക്ക​​ളം വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം​ന​​ൽ​​കി. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ വി​​ശു​​ദ്ധി​​യു​​ടെ പ്ര​​കാ​​ശം പ​​ര​​ത്തു​​ന്ന ന​​ക്ഷ​​ത്ര​​മാ​​ണെ​​ന്ന് മാ​​ർ അ​​ത്തി​​ക്ക​​ളം പ​​റ​​ഞ്ഞു.

ദൈ​​വ​​ത്തി​​ന്‍റെ വി​​ശു​​ദ്ധി​​യാ​​ണ് വി​​ശു​​ദ്ധ​​ർ ന​​മു​​ക്കു കാ​​ട്ടി​​ത്ത​​രു​​ന്ന​​ത്. നാ​​മെ​​ല്ലാ​​വ​​രും ഈ ​​വി​​ശു​​ദ്ധി​​യി​​ലേ​​​ക്കാ​​ണ് വി​​ളി​​ക്ക​​പ്പെ​​ട്ട​​വ​​രാ​​ണെ​​ന്ന് അ​​ൽ​​ഫോ​​ൻ​​സാ​​മ്മ ന​​മ്മെ പ​​ഠി​​പ്പി​​ക്കു​​ക​​യാ​​ണെ​​ന്നും മാ​​ർ അ​​ത്തി​​ക്ക​​ളം ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു.

ഇ​​ന്ന​​ലെ വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ലാ​​യി ഫാ. ​​മൈ​​ക്കി​​ൾ ഒൗ​​സേ​​പ്പ​​റ​​ന്പി​​ൽ, റ​​വ.​​ഡോ. സൈ​​റ​​സ് വേ​​ലം​​പ​​റ​​ന്പി​​ൽ, റ​​വ.​​ഡോ. ഡൊ​​മി​​നി​​ക് വെ​​ച്ചൂ​​ർ, ഫാ.​​വ​​ർ​​ഗീ​​സ് കു​​ളം​​പ​​ള്ളി​​ൽ എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് പൗ​​രോ​​ഹി​​ത്യ ര​​ജ​​ത​​ജൂ​​ബി​​ലി ആ​​ഘോ​​ഷി​​ക്കു​​ന്ന വൈ​​ദി​​ക​​രു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു. വൈ​​കു​​ന്നേ​​രം ന​​ട​​ന്ന ജ​​പ​​മാ​​ല, മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ലും നൂ​​റു​​ക​​ണ​​ക്കി​​നു വി​​ശ്വാ​​സി​​ക​​ളാ​​ണ് പ​​ങ്കെ​​ടു​​ത്ത​​ത്.


ഇ​​ന്നു രാ​​വി​​ലെ 11ന് ​​മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും. പു​​ല​​ർ​​ച്ചെ 5.15നും 6.30​​നും 8.30നും ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നും ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഉ​​ണ്ടാ​​യി​​രി​​ക്കും. 6.30ന് ​​ജ​​പ​​മാ​​ല, മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.