വിശുദ്ധിയിലേക്കുള്ള മലയാള വഴി
വിശുദ്ധിയിലേക്കുള്ള മലയാള വഴി
Sunday, July 21, 2019 1:55 AM IST
ഭ​ര​ണ​ങ്ങാ​നം: വി​ശു​ദ്ധി​യി​ലേ​ക്കു​ള്ള മ​ല​യാ​ള വ​ഴി​യാ​ണ് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യെ​ന്നു കൊ​ച്ചി ബി​ഷ​പ് ഡോ.​ജോ​സ​ഫ് ക​രി​യി​ൽ.

ഭ​ര​ണ​ങ്ങാ​നം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന​ലെ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. വി​ശു​ദ്ധി​യി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങാ​ൻ പൊ​തു​വാ​യി ചി​ല ചൂ​ണ്ടു പ​ല​ക​ക​ൾ അ​ൽ​ഫോ​ൻ​സാ​മ്മ കാ​ണി​ച്ചു ത​രു​ന്നു. സ്വ​ർ​ഗീ​യാ​രാ​മ​ത്തി​ൽ പു​ണ്യ​വാ​ൻ​മാ​ർ ധാ​രാ​ള​മു​ണ്ട്. ഓ​രോ​രു​ത്ത​ർ​ക്കും വി​ശു​ദ്ധി​യി​ലേ​ക്കു​ള്ള വ​ഴി ഭി​ന്ന​മാ​ണ്. ന​മ്മ​ൾ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ ഫോ​ട്ടോ​കോ​പ്പി ആ​കേ​ണ്ട, മ​റി​ച്ച് അ​ൽ​ഫോ​ൻ​സാ​മ്മ കാ​ണി​ച്ചു​ത​ന്ന വ​ഴി​യി​ലൂ​ടെ ന​ട​ന്നാ​ൽ സ്വ​ർ​ഗ​ത്തി​ലെ​ത്തും- അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഫാ. ​ജോ​സ് മ​ഠ​ത്തി​ക്കു​ന്നേ​ൽ, ഫാ.​മാ​ത്യു മു​ള​ങ്ങാ​ശേ​രി​ൽ, ഫാ. ​ജോ​സ് അ​ഞ്ചേ​രി​ൽ, ആ​ന്‍റ​ണി വെ​ച്ചൂ​ർ, റ​വ.​ഡോ.​അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. വൈ​കു​ന്നേ​രം ന​ട​ന്ന ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല, മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​ർ​ന്നു. ഇ​ന്നു രാ​വി​ലെ 11ന് ​സാ​ഗ​ർ ബി​ഷ​പ് മാ​ർ ജ​യിം​സ് അ​ത്തി​ക്ക​ളം വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. രാ​വി​ലെ 5.15നും 6.30​നും 8.30നും ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 6.30ന് ​ജ​പ​മാ​ല മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.