പ്രളയദുരിതത്തിൽ കൈത്താങ്ങായ ഫാ. മറ്റമുണ്ടയിലിന് സർക്കാരിന്‍റെ ആദരം
പ്രളയദുരിതത്തിൽ കൈത്താങ്ങായ  ഫാ. മറ്റമുണ്ടയിലിന് സർക്കാരിന്‍റെ ആദരം
Sunday, July 21, 2019 1:55 AM IST
കോ​​​​ട്ട​​​​യം: ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ മ​​​​ഹാ​​​​പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു കൈ​​​​ത്താ​​​​ങ്ങാ​​​​യ പാ​​​​റ​​​​ത്തോ​​​​ട് മ​​​​ല​​​​നാ​​​​ട് ഡ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് സൊ​​​​സൈ​​​​റ്റി സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​തോ​​​​മ​​​​സ് മ​​​​റ്റ​​​​മു​​​​ണ്ട​​​​യി​​​​ലി​​​നു സം​​​സ്ഥാ​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ആ​​​​ദ​​​​രം. കോ​​​​ട്ട​​​​യ​​​​ത്ത് ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പു​​​​ര​​​​സ്കാ​​​​രം ഭ​​​​ക്ഷ്യ​​​​മ​​​​ന്ത്രി പി. ​​​​തി​​​​ലോ​​​​ത്ത​​​​മ​​​​ൻ ഫാ. ​​​​തോ​​​​മ​​​​സ് മ​​​​റ്റ​​​​മു​​​​ണ്ട​​​​യി​​​​ലി​​​​നു ന​​​​ൽ​​​​കി.

മ​​​​ഹാ​​​​പ്ര​​​​ള​​​​യ​​​​ത്തെ​​​ത്തു​​​​ട​​​​ർ​​​​ന്ന് കോ​​​​ട്ട​​​​യം, ഇ​​​​ടു​​​​ക്കി, പ​​​​ത്ത​​​​നം​​​​തി​​​​ട്ട ജി​​​​ല്ല​​​​ക​​​​ളി​​​​ലെ വി​​​​വി​​​​ധ ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യ​​​​ാന്പു​​​​ക​​​​ളി​​​​ൽ എം​​​ഡി​​​എ​​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഭ​​​​ക്ഷ്യ​​​​ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ എ​​ത്തി​​ച്ചി​​രു​​ന്നു. ഒ​​​​റ്റ​​​​പ്പെ​​​​ട്ട കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​യി​​​​ലെ എ​​​​യ്ഞ്ച​​​​ൽ​​​​വാ​​​​ലി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യ​​ സ​​​​ഹാ​​​​യ​​​​മെ​​​​ത്തി​​​​ച്ച​​​​ത്. അ​​​​മ​​​​ൽ​​​​ജ്യോ​​​​തി കോ​​​​ള​​​​ജി​​​​ന്‍റെ ഗ്രൗ​​​​ണ്ടി​​​​ൽ​​​നി​​​​ന്നു പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്ന ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ലാ​​​​ണ് മ​​​​ല​​​​നാ​​​​ടി​​​​ന്‍റെ ഭ​​​​ക്ഷ്യ​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ എ​​​​യ്ഞ്ച​​​​ൽ​​​​വാ​​​​ലി​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ള​​​​യം ശ​​​​ക്തി പ്രാ​​​​പി​​​​ക്കു​​​​ക​​​​യും ക്യാ​​​​ന്പു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

മ​​​​ല​​​​നാ​​​​ടി​​​​ന്‍റെ ഉ​​​​ത്പ​​​ന്ന​​​​ങ്ങ​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ മു​​​​ഖേ​​​​ന ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത​​​​ർ ക​​​​ഴി​​​​യു​​​​ന്ന ക്യാ​​​​ന്പു​​​​ക​​​​ളി​​ലേ​​ക്കും ഭ​​​​ക്ഷ്യ​​​​വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​ച്ചു.

ക്യാ​​​​ന്പു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്കു ഭ​​​​ക്ഷ​​​​ണം ന​​​​ൽ​​​കാ​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ന്ന​​​​തി​​​​നി​​​​ടെ മ​​​​ല​​​​നാ​​​​ട് കൃ​​​​ത്യ​​​​മാ​​​​യി ഭ​​​​ക്ഷ്യ​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​താ​​​​യി ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട അ​​​​ന്ന​​​​ത്തെ കോ​​​​ട്ട​​​​യം ക​​​​ള​​​​ക്ട​​​​റും കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​റും അ​​​​ച്ച​​​​നു​​​​മാ​​​​യി ബ​​ന്ധ​​പ്പെ​​ടു​​ക​​യും അ​​​​ച്ച​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഭ​​​ക്ഷ്യ​​​വി​​​ഭ​​​വ​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ജീ​​​​വ​​​​ന​​​​ക്കാ​​​​ർ എ​​​​ണ്ണ​​​​യി​​​​ട്ട യ​​​​ന്ത്രം പോ​​​​ലെ പ്ര​​​​വ​​​​ർ​​​​ത്തി​​ച്ച​​തോ​​ടെ ബ്ര​​​​ഡ്, തേ​​​​ൻ, ബി​​​​സ്ക​​​​റ്റ്, പാ​​​​ൽ, തൈ​​​​ര്, തേ​​​​യി​​​​ല, കാ​​​​പ്പി​​​​പ്പൊ​​​​ടി, പാ​​​​ൽ​​​​പ്പൊ​​​​ടി തു​​​​ട​​​​ങ്ങി​​​​യ​​​​വ ക്യാ​​​​ന്പു​​​​ക​​​​ളി​​​​ലേ​​ക്കെ​​ത്തി.

കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​ർ അ​​​​ജി​​​​ത്തി​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ൽ​​​​കൂ​​​​ടി​​​​യാ​​​​യ​​​​പ്പോ​​​​ൾ കാ​​​​ര്യ​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ സു​​​​ഗ​​​​മ​​​​മാ​​​​യി.

പ്ര​​​​ള​​​​യ​​​​കാ​​​​ല​​​​ത്തെ മ​​​​ല​​​​നാ​​​​ടി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ​മാ​​​​തൃ​​​​ക​​​​യ്ക്കാ​​​​ണു സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ പു​​​​ര​​​​സ്കാ​​​​രം ന​​​​ൽ​​​​കി ആ​​​​ദ​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.