ഓ​പ്പ​റേ​ഷ​ന്‍ പ​ഴ്സ് സ്ട്രിം​ഗ്സ്; എ​ഇ​ഇ​മാ​ര്‍ ഉ​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍​ക്കു സ​സ്പെ​ന്‍​ഷ​ന്‍
Sunday, July 21, 2019 1:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ’ഓ​​​പ​​​റേ​​​ഷ​​​ന്‍ പ​​​ഴ്സ് സ്ട്രിം​​​ഗ്സ്’ എ​​​ന്ന പേ​​​രി​​​ൽ ജ​​​ല അ​​​ഥോ​​​റി​​​റ്റിയു​​​ടെ സ​​​ബ്ഡി​​​വി​​​ഷ​​​ണ​​​ല്‍ ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ മി​​​ന്ന​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെത്തുട​​​ര്‍​ന്ന് അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് എ​​​ന്‍​ജി​​​നി​​​യ​​​ര്‍​മാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ നാ​​​ലു പേ​​​രെ സ​​​സ്പെ​​​ന്‍​ഡ് ചെ​​​യ്തു. ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യ 18 ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ വി​​​ശ​​​ദ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം ഈ ​​​പ​​​രി​​​ശോ​​​ധ​​​ന പൂ​​​ര്‍​ത്തി​​​യാ​​​ക്ക​​​ണം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പോ​​​ങ്ങും​​​മൂ​​​ട് വാ​​​ട്ട​​​ര്‍ വ​​​ര്‍​ക്സ് വെ​​​സ്റ്റ് സ​​​ബ്ഡി​​​വി​​​ഷ​​​നി​​​ല്‍ മു​​​ന്‍​പ് അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്സി​​​ക്യൂട്ടീ​​​വ് എ​​​ന്‍​ജി​​​നി​​​യ​​​റാ​​​യി​​​രു​​​ന്ന എം. ​​​മ​​​നോ​​​ജ്, പാ​​​ല​​​ക്കാ​​​ട് ഒ​​​റ്റ​​​പ്പാ​​​ലം പി.​​​എ​​​ച്ച് ഡി​​​വി​​​ഷ​​​ന്‍ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്സി​​​ക്യൂട്ടീ​​​വ് എ​​​ന്‍​ജി​​​നി​​​യ​​​ര്‍ എം.​​​എ​​​സ്. ബാ​​​ബു, ഹെ​​​ഡ്ക്ലാ​​​ര്‍​ക്ക് എ​​​ന്‍.​​​വി. ഹ​​​ബീ​​​ബ, ക​​​ണ്ണൂ​​​ര്‍ മ​​​ട്ട​​​ന്നൂ​​​ര്‍ വാ​​​ട്ട​​​ര്‍ സ​​​പ്ലൈ സ​​​ബ്ഡി​​​വി​​​ഷ​​​ന്‍ ഹെ​​​ഡ്ക്ലാ​​​ര്‍​ക്ക് ടി.​​​വി. ബി​​​ജു എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെത്തുട​​​ര്‍​ന്ന് സ​​​സ്പെ​​​ന്‍​ഡ് ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.