ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വ​തി പൊ​ള്ള​ലേ​റ്റു മ​രി​ച്ചു,യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ
Sunday, July 21, 2019 12:30 AM IST
ചു​​ങ്ക​​പ്പാ​​റ: ഒ​​പ്പം താ​​മ​​സി​​ച്ചി​​രു​​ന്ന യു​​വ​​തി പൊ​​ള്ള​​ലേ​​റ്റു മ​​രി​​ച്ചു. കാ​​ണാ​​താ​​യ യു​​വാ​​വി​​ന്‍റെ മൃ​​ത​​ദേ​​ഹം കി​​ണ​​റ്റി​​ൽ ക​​ണ്ടെ​​ത്തി. ചു​​ങ്ക​​പ്പാ​​റ പു​​ളി​​ഞ്ചു​​വ​​ട് ല​​ക്ഷം​​വീ​​ട് കോ​​ള​​നി​​യി​​ൽ ര​​മേ​​ശി​​ന്‍റെ (32) മൃ​​ത​​ദേ​​ഹ​​മാ​​ണ് ഇ​​ന്ന​​ലെ കോ​​ട്ടാ​​ങ്ങ​​ൽ ചാ​​റു​​വേ​​ലി​​ൽ ഒ​​രു വീ​​ടി​​ന്‍റെ കി​​ണ​​റ്റി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

ഇ​​യാ​​ൾ​​ക്കൊ​​പ്പം വ​​ർ​​ഷ​​ങ്ങ​​ളാ​​യി ക​​ഴി​​ഞ്ഞു​​വ​​ന്നി​​രു​​ന്ന നാ​​ര​​ങ്ങാ​​നം സ്വ​​ദേ​​ശി​​നി മ​​ഞ്ജു​​വി​​നെ (26) മ​​ണ്ണെ​​ണ്ണ വീ​​ണു പൊ​​ള്ള​​ലേ​​റ്റ നി​​ല​​യി​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചി​​രു​​ന്നു. 15 ദി​​വ​​സ​​ത്തോ​​ളം ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന മ​​ഞ്ജു ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​മാ​​ണ് മ​​രി​​ച്ച​​ത്. പെ​​രു​​ന്പെ​​ട്ടി പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ച​​ശേ​​ഷം ഇ​​രു മൃ​​ത​​ദേ​​ഹ​​ങ്ങ​​ളും ബ​​ന്ധു​​ക്ക​​ൾ​​ക്കു കൈ​​മാ​​റി. ര​​മേ​​ശി​​ന്‍റെ സം​​സ്കാ​​രം ഇ​​ന്നു വീ​​ട്ടു​​വ​​ള​​പ്പി​​ൽ ന​​ട​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.