മീ​ന​ച്ചി​ലാ​റ്റി​ൽ ത​ടി പി​ടി​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി
Saturday, July 20, 2019 12:50 AM IST
പാ​​ലാ: മീ​​ന​​ച്ചി​​ലാ​​റ്റി​​ൽ കി​​ട​​ങ്ങൂ​​ർ കാ​​വാ​​ലി​​പ്പു​​ഴ ക​​ട​​വി​​ൽ ഒ​​ഴു​​കി​​യെ​​ത്തി​​യ ത​​ടി പി​​ടി​​ക്കാ​​ൻ ഇ​​റ​​ങ്ങി​​യ യു​​വാ​​വി​​നെ ഒ​​ഴു​​ക്കി​​ൽ​​പ്പെ​​ട്ട് കാ​​ണാ​​താ​​യി. ചേ​​ർ​​പ്പു​​ങ്ക​​ൽ ക​​ള​​പ്പു​​ര​​ക്ക​​ൽ സെ​​ബാ​സ്റ്റ്യ​​ന്‍റെ മ​​ക​​ൻ മ​​നീ​​ഷി​​നെ​​യാ​​ണ് (33) കാ​​ണാ​​താ​​യ​​ത്. വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​ന്നേ​രം 5.30ന് ​സം​​ഭ​​വം.

ചേ​​ർ​​പ്പു​​ങ്ക​​ലി​​ൽ ഓ​​ട്ടോ​​ഡ്രൈ​​വ​​റാ​​യ മ​​നീ​​ഷ് ര​​ണ്ട് കൂ​​ട്ടു​​കാ​​ർ​​ക്കൊ​​പ്പ​​മാ​​ണ് മ​​ല​​വെ​​ള്ളം കു​​ത്തി​​യൊ​​ഴു​​കു​​ന്ന ആ​​റ്റി​​ൽ ത​​ടി​​പി​​ടി​​ക്കാ​​ൻ ഇ​​റ​​ങ്ങി​​യ​​ത്. കൂ​​ട്ടു​​കാ​​ർ പി​​ടി​​ച്ച ത​​ടി കെ​​ട്ടി​​യി​​ടു​​ന്ന​​തി​​ന് ക​​യ​​റു​​മാ​​യി നീ​​ന്തു​​ന്ന​​തി​​നി​​ടെ മ​​നീ​​ഷി​​നെ ഒ​​ഴു​​ക്കി​​ൽ​​പ്പെ​​ട്ട് കാ​​ണാ​​താ​​വു​​ക​​യാ​​യി​​രു​​ന്നു. നാ​​ട്ടു​​കാ​​ർ തി​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.