ബൈക്ക് പു​ഴ​യി​ലേ​ക്ക് മറിഞ്ഞ് യുവാവ് മരിച്ചു
ബൈക്ക് പു​ഴ​യി​ലേ​ക്ക് മറിഞ്ഞ് യുവാവ് മരിച്ചു
Saturday, July 20, 2019 12:50 AM IST
വൈ​​ക്കം: പാ​​ല​​ത്തി​​ന്‍റെ കൈ​​വ​​രി​​യി​​ൽ ഇ​​ടി​​ച്ചു പു​​ഴ​​യി​​ലേ​​യ്ക്ക് ബൈ​​ക്കു​​മ​​റി​​ഞ്ഞു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ബൈ​​ക്കി​​ൽ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു. വൈ​​ക്കം തെ​​ക്കേ​​ന​​ട വ​​ലി​​യാ​​ന്പ​​ത്ത് വി​​ജ​​യ​​കു​​മാ​​റി​​ന്‍റെ മ​​ക​​ൻ അ​​ർ​​ജു​​ൻ വി​​ജ​​യ് (22) ആ​​ണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മൂ​​ന്നി​​നു പൂ​​ത്തോ​​ട്ട പാ​​ല​​ത്തി​​ലേ​​ക്ക് ക​​ട​​ക്കു​​ന്പോ​​ൾ കൈ​​വ​​രി​​യി​​ൽ ബൈ​​ക്കി​​ടി​​ച്ച് താ​​ഴേ​​യ്ക്കു മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. എ​​റ​​ണാ​​കു​​ള​​ത്ത് സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന യു​​വാ​​വ് ജോ​​ലി ക​​ഴി​​ഞ്ഞ് പു​​ല​​ർ​​ച്ചെ വൈ​​ക്ക​​ത്തെ വീ​​ട്ടി​​ലേ​​യ്ക്കു മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. പു​​ഴ​​യി​​ൽ മ​​ൽ​​സ്യ​​ബ​​ന്ധ​​ത്തി​​ലേ​​ർ​​പ്പെ​​ട്ടി​​രു​​ന്ന​​വ​​ർ ബൈ​​ക്കു​​മാ​​യി യു​​വാ​​വ് പു​​ഴ​​യി​​ൽ പ​​തി​​ക്കു​​ന്ന​​തു ക​​ണ്ട് ഉ​​ട​​ൻ പോ​​ലീ​​സി​​നെ വി​​വ​​ര​​മ​​റി​​യി​​ച്ചു. പാ​​ഞ്ഞെ​​ത്തി​​യ പോ​​ലീ​​സും മ​​ൽ​​സ്യ​​തൊ​​ഴി​​ലാ​​ളി​​ക​​ളും ചേ​​ർ​​ന്ന് ഉ​​ട​​ൻ തൃ​​പ്പു​​ണി​​ത്തു​​റ ഗ​​വ​​ണ്‍​മെ​​ന്‍റ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ബൈ​​ക്ക് പു​​ഴ​​യി​​ൽ നി​​ന്നു ക​​ണ്ടെ​​ടു​​ത്തി​​ട്ടി​​ല്ല. മൃ​​ത​​ദേ​​ഹം തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. സം​​സ്കാ​​രം ഇ​​ന്ന് ഉ​​ച്ച​​യ്ക്കു 12 ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. മാ​​താ​​വ്: സി​​ന്ധു. സ​​ഹോ​​ദ​​രി: അ​​നു. ഉ​​ദ​​യം​​പേ​​രൂ​​ർ പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.