പു​റ്റിം​ഗ​ൽ ദു​ര​ന്തം: ജുഡീഷൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു
പു​റ്റിം​ഗ​ൽ ദു​ര​ന്തം: ജുഡീഷൽ ക​മ്മീ​ഷ​ൻ  റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു
Thursday, July 18, 2019 2:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ര​​​വൂ​​​ർ പു​​​റ്റിം​​​ഗ​​​ൽ വെ​​​ടി​​​ക്കെ​​​ട്ട് ദു​​​ര​​​ന്ത​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച ജ​​​സ്റ്റീ​​​സ് പി.​​​എ​​​സ്. ഗോ​​​പി​​​നാ​​​ഥ​​​ൻ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു കൈ​​​മാ​​​റി. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ ക്ലി​​​ഫ് ഹൗ​​​സി​​​ലെ​​​ത്തി​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട് കൈ​​​മാ​​​റി​​​യ​​​ത്.

ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് മ​​​ന്ത്രി​​​സ​​​ഭ പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട​​​തി​​​നാ​​​ൽ ഉ​​​ള്ള​​​ട​​​ക്കം വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​നാ​​​കി​​​ല്ലെ​​​ന്നു പി.​​​എ​​​സ്. ഗോ​​​പി​​​നാ​​​ഥ​​​ൻ പ​​​റ​​​ഞ്ഞു. റി​​​പ്പോ​​​ർ​​​ട്ട് ഇ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കും. 2016 ഏ​​​പ്രി​​​ൽ 10നാ​​​ണു നാ​​​ടി​​​നെ ന​​​ടു​​​ക്കി​​​യ പ​​​ര​​​വൂ​​​ർ പു​​​റ്റിം​​​ഗ​​​ൽ വെ​​​ടി​​​ക്കെ​​​ട്ട് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. പു​​​റ്റിം​​​ഗ​​​ൽ ക്ഷേ​​​ത്ര​​​ത്തി​​​ലെ മീ​​​ന ഭ​​​ര​​​ണി ഉ​​​ത്സ​​​വ​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള ക​​മ്പ​​ത്തി​​​നു​​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ൾ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന വെ​​​ടി​​​പ്പു​​​ര​​​യ്ക്കു തീ​​​പി​​​ടി​​​ച്ചാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ദു​​​ര​​​ന്ത​​​ത്തി​​​ൽ 105 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 500 ലേ​​​റെ പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. െ ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​ർ ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ജ​​​സ്റ്റീ​​​സ് കൃ​​​ഷ്ണ​​​ൻ​​​നാ​​​യ​​​ർ ക​​​മ്മീ​​​ഷ​​​നെ നി​​​യ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്തു.


എ​​​ന്നാ​​​ൽ, എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ ശേ​​​ഷം ക​​​മ്മീ​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ഫ​​​ണ്ടോ മ​​​റ്റു സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ ക​​​മ്മീ​​​ഷ​​​ൻ അ​​​ന്വേ​​​ഷ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ റി​​​ട്ട. ജ​​​സ്റ്റീ​​​സ് പി.​​​എ​​​സ്. ഗോ​​​പി​​​നാ​​​ഥ​​​ൻ ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.