ഭാ​ര്യ​യ്‌​ക്കൊ​പ്പം ഓ​ട്ടോ​യി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വാ​വ് ന​ദി​യി​ല്‍ ചാ​ടി മ​രി​ച്ചു
ഭാ​ര്യ​യ്‌​ക്കൊ​പ്പം ഓ​ട്ടോ​യി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വാ​വ് ന​ദി​യി​ല്‍ ചാ​ടി മ​രി​ച്ചു
Thursday, July 18, 2019 1:06 AM IST
തി​​രു​​വ​​ല്ല: ‍ ഭാ​​ര്യ​​യ്‌​​ക്കൊ​​പ്പം ഓ​​ട്ടോ​​റി​​ക്ഷ​​യി​​ല്‍ യാ​​ത്ര ചെ​​യ്യു​​ക​​യാ​​യി​​രു​​ന്ന യു​​വാ​​വ് ന​​ദി​​യി​​ല്‍ ചാ​​ടി മ​​രി​​ച്ചു. നെ​​ല്ലാ​​ട് ഇ​​ള​​വം മ​​ഠ​​ത്തി​​ല്‍ സു​​നി​​ല്‍ കു​​മാ​​റാ​​ണ് (42) മ​​രി​​ച്ച​​ത്. തി​​രു​​വ​​ല്ല-​​കു​​മ്പ​​ഴ സം​​സ്ഥാ​​ന പാ​​ത​​യി​​ല്‍ വ​​ള്ളം​​കു​​ളം പാ​​ല​​ത്തി​​ല്‍ നി​​ന്നാ​​ണ് ഇ​​യാ​​ൾ ന​​ദി​​യി​​ലേ​​ക്ക് ചാ​​ടി​​യ​​ത്. ഓ​​ട്ടോ​​യി​​ൽ ഭാ​​ര്യ ജ്യോ​​തി​​ക്കൊ​​പ്പം തി​​രു​​വ​​ല്ല​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് പോ​​ക​​വെ ഇ​​ന്ന​​ലെ രാ​​വി​​ലെ 8.30ന‌ാ​​യി​​രു​​ന്നു സം​​ഭ​​വം.


പാ​​ല​​ത്തി​​ലെ​​ത്തി​​യ​​പ്പോ​​ള്‍ ഓ​​ട്ടോ​ നി​​ര്‍ത്താ​​ന്‍ സു​​നി​​ല്‍ കു​​മാ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യി പ​​റ​​യു​​ന്നു. പാ​​ലം ക​​ഴി​​ഞ്ഞ് നി​​ര്‍ത്താ​​മെ​​ന്ന് ഡ്രൈ​​വ​​ര്‍ പ​​റ​​ഞ്ഞെ​​ങ്കി​​ലും ഓ​​ട്ടോ വേ​​ഗ​​ത കു​​റ​​ച്ച​​പ്പോ​​ള്‍ ഇ​​യാ​​ള്‍ വാ​​ഹ​​ന​​ത്തി​​ല്‍നി​​ന്നി​​റ​​ങ്ങി പു​​ഴ​​യി​​ലേ​​ക്ക് ചാ​​ടു​​ക​​യാ​​യി​​രു​​ന്നു. അ​​ഗ്‌​​നി​​ശ​​മ​​ന സേ​​ന ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ലാ​​ണ് പി​​ന്നീ​​ട് മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ടു​​ത്ത​​ത്. സം​​സ്‌​​കാ​​രം ഇ​​ന്ന് വീ​​ട്ടു​​വ​​ള​​പ്പി​​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.