പാ​സ്‌​പോ​ര്‍​ട്ട് അ​പേ​ക്ഷ​ക​രെ തെറ്റിദ്ധരിപ്പിച്ച് പണംതട്ടാൻ ഓ​ണ്‍​ലൈ​ന്‍ വ്യാ​ജ​ന്മാ​ര്‍
പാ​സ്‌​പോ​ര്‍​ട്ട് അ​പേ​ക്ഷ​ക​രെ തെറ്റിദ്ധരിപ്പിച്ച് പണംതട്ടാൻ ഓ​ണ്‍​ലൈ​ന്‍ വ്യാ​ജ​ന്മാ​ര്‍
Wednesday, July 17, 2019 1:01 AM IST
കോ​​​ഴി​​​ക്കോ​​​ട്: രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ പാ​​​സ്‌​​​പോ​​​ര്‍​ട്ട് അ​​​പേ​​​ക്ഷ​​​ക​​​രു​​​ള്ള കേ​​​ര​​​ള​​​മു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍​ക്ക് മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍. പാ​​​സ്‌​​​പോ​​​ര്‍​ട്ട് അ​​​പേ​​​ക്ഷ​​​ക​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട് വ്യാ​​​ജ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളും മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ളും നി​​​ര​​​വ​​​ധി​​​യു​​​ണ്ടെ​​​ന്നും ഇ​​​വ​​​രു​​​ടെ ച​​​തി​​​യി​​​ല്‍​പ്പെ​​​ട​​​രു​​​തെ​​​ന്നു​​​മു​​​ള്ള മു​​​ന്ന​​​റി​​​യി​​​പ്പ് കേ​​​ന്ദ്ര​​​മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ഇ​​​തേ​​​തു​​​ട​​​ര്‍​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി.

വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​ര​​​ങ്ങ​​​ള്‍ സ്വ​​​ന്ത​​​മാ​​​ക്കാ​​​നും അ​​​മി​​​ത​​​ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കാ​​​നു​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളും മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​നും പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​ത്.

ഔ​​​ദ്യോ​​​ഗി​​​ക പാ​​​സ്‌​​​പോ​​​ര്‍​ട്ട് വെ​​​ബ്പോ​​​ര്‍​ട്ട​​​ൽ പോ​​​ലെ തോ​​​ന്നി​​​ക്കു​​​ന്ന .org, .in, .com എ​​​ന്നീ ഡൊ​​​മൈ​​​നു​​​ക​​​ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത നി​​​ര​​​വ​​​ധി വ്യാ​​ജ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​ൾ നി​​​ല​​​വി​​​ലു​​​ണ്ട്. www.indiapassport.org, www.online-passportindia. com, www.passportindiapor tal.in, www.passport-india. in,www.passport-seva.in, www.applypassport.org എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് വ്യാ​​​ജ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ള്‍ .


ഇ​​​ന്ത്യ​​​ൻ പാ​​​സ്പോ​​​ർ​​​ട്ടി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന പൗ​​​ര​​​ന്മാ​​​ർ വ​​​ള​​​രെ​​​യ​​​ധി​​​കം ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നും പാ​​​സ്പോ​​​ർ​​​ട്ട് സം​​​ബ​​​ന്ധ​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റ് www. passpo rtindia.gov.in എ​​​ന്ന​​​താ​​​ണെ​​​ന്നും പാ​​​സ്‌​​​പോ​​​ര്‍​ട്ട് സേ​​​വാ, കൗ​​​ൺ​​​സ​​​ല​​​ര്‍, പാ​​​സ്‌​​​പോ​​​ര്‍​ട്ട് ആ​​​ൻ​​ഡ് വീ​​​സ ഡി​​​വി​​​ഷ​​​ന്‍, വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​യി​​​ച്ചി​​​ട്ടു​​​ണ്ട്. mPass port Seva എ​​​ന്ന ഔ​​​ദ്യോ​​​ഗി​​​ക മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​നും Android and iOS application സ്റ്റോ​​​റു​​​ക​​​ളി​​​ൽ​​നി​​​ന്നു ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നും പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.