രാജ്കുമാറിനെ കസ്റ്റഡിയിൽ സൂക്ഷിച്ചത് മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരമെന്ന്
രാജ്കുമാറിനെ കസ്റ്റഡിയിൽ സൂക്ഷിച്ചത് മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരമെന്ന്
Wednesday, July 17, 2019 12:45 AM IST
തൊ​ടു​പു​ഴ: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത് ദേ​വി​കു​ളം സ​ബ്ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഒ​ന്നാം​പ്ര​തി​യും നെ​ടു​ങ്ക​ണ്ടം മു​ൻ എ​സ്ഐ​യു​മാ​യി​രു​ന്ന കെ.​എ.​സാ​ബു തൊ​ടു​പു​ഴ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു.

ഇ​ടു​ക്കി എ​സ്പി​യു​ടെ​യും ഡി​വൈ​എ​സ്പി​യു​ടെ​യും നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് നെ​ടു​ങ്ക​ണ്ടം ഹ​രി​ത ഫി​നാ​ൻ​സ് ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി​യാ​യ രാ​ജ്കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ച്ച​തെ​ന്നു ജാ​മ്യാ​പേ​ക്ഷ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.


ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വ​ര​ങ്ങ​ളും അ​താ​തു സ​മ​യം മേ​ലു​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്പി​ക്കും ഡി​വൈ​എ​സ്പി​ക്കും കൈ​മാ​റി​യി​രു​ന്നു​വെ​ന്നും ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

​നേ​ര​ത്തെ പീ​രു​മേ​ട് ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി സാ​ബു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. ഇ​തേത്തു​ട​ർ​ന്നാ​ണ് ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ഭി​ഭാ​ഷ​ക​നാ​യ ജോ​സ് ജോ​ർ​ജ് മു​ഖേ​ന​യാ​ണ് ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ജാ​മ്യ ഹ​ർ​ജി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.