അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു
അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന  അ​ധ്യാ​പി​ക മ​രി​ച്ചു
Tuesday, July 16, 2019 10:54 PM IST
ഉ​​പ്പു​​ത​​റ: സ്കൂ​​ട്ട​​ർ മ​​റി​​ഞ്ഞ് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന അ​​ധ്യാ​​പി​​ക മ​​രി​​ച്ചു. കാ​​പ്പി​​പ്പ​​താ​​ൽ സേ​​ക്ര​​ട്ട് ഹാ​​ർ​​ട്ട് ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്കൂ​​ളി​​ലെ ന​​ഴ്സ​​റി വി​​ഭാ​​ഗം അ​​ധ്യാ​​പി​​ക പു​​ളി​​ങ്ക​​ട്ട വ​​ലി​​യ​​പ​​റ​​ന്പി​​ൽ ബി​​നോ​​ജി​​യു​​ടെ ഭാ​​ര്യ എം.​​കെ. ശ്രീ​​ജ​യാ​​ണ് (37) മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ 11 ന് ​​ചീ​​ന്ത​​ലാ​​ർ സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ൽ സ്കൂ​​ട്ട​​ർ ഓ​​ടി​​ക്കാ​​ൻ പ​​ഠി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് അ​​പ​​ക​​ടം.

നി​​യ​​ന്ത്ര​​ണം​​വി​​ട്ട വാ​​ഹ​​നം 20 അ​​ടി താ​​ഴ്ച​​യി​​ലേ​​ക്ക് മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച ഇ​​വ​​രെ പി​​ന്നീ​​ട് വി​​ദ​​ഗ്ധ ചി​​കി​​ത്സ​​യ്ക്കാ​​യി ഇ​​ൻ​​ഡോ അ​​മേ​​രി​​ക്ക​​ൻ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി​​യി​​രു​​ന്നു. വെ​​ന്‍റി​​ലേ​​റ്റ​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​യി​​രു​​ന്നു ജീ​​വ​​ൻ നി​​ല​​നി​​ർ​​ത്തി​​യി​​രു​​ന്ന​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ മ​​ര​​ണം സം​​ഭ​​വി​​ച്ചു. സം​​സ്കാ​​രം ഇ​​ന്ന് മൂ​​ന്നി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ. മ​​ക്ക​​ൾ: അ​​ഭി​​ന​​വ്, ആ​​ര്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.