വീ​ഴ്ചപ​റ്റി​യെ​ന്നു വി​സി
വീ​ഴ്ചപ​റ്റി​യെ​ന്നു വി​സി
Tuesday, July 16, 2019 12:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലെ എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി ശി​​​വ​​​ര​​​ഞ്ജി​​​ത്തി​​​ന്‍റെ വീ​​​ട്ടി​​​ൽനി​​​ന്നും കോ​​ള​​ജി​​ലെ എ​​സ്എ​​ഫ്ഐ യൂ​​ണി​​റ്റ് ക​​മ്മി​​റ്റി ഓ​​ഫീ​​സി​​ൽ​​നി​​ന്നും സ​​​ർ​​​വ​​​ക​​​ലാ​​​ശാലാ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വം അ​​​തീ​​​വ ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​ണെ​​​ന്നു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​പി.​​​വി. മ​​​ഹാ​​​ദേ​​​വ​​​ൻ പി​​​ള്ള.

കോ​​​ള​​​ജി​​​ൽ സൂ​​​ക്ഷി​​​ക്കേ​​​ണ്ട ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് ഇ​​ത്ത​​ര​​ത്തി​​ൽ പ്ര​​​തി​​​യു​​​ടെ വീ​​​ട്ടി​​​ല​​ട​​ക്കം എ​​ത്തി​​യ സം​​​ഭ​​​വ​​​ത്തി​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​നു ഗു​​​രു​​​ത​​​ര​​​മാ​​​യ വീഴ്ചയാ​​​ണു സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ള്ള​​​തെന്ന് അദ്ദേഹം പറഞ്ഞു. ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് കോ​​​ള​​​ജി​​​ൽ​​നി​​​ന്നു ന​​​ഷ്ട​​​മാ​​​യ സം​​​ഭ​​​വം അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ പ​​​രീ​​​ക്ഷാ ക​​​ൺ​​​ട്രോ​​​ള​​​റെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യും വി​​​സി അ​​​റി​​​യി​​​ച്ചു. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് സ​​​ർ​​​ക്കാ​​​ർ കോ​​​ള​​​ജു​​​ക​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്ന​​​തി​​​ൽ പ​​​രി​​​മി​​​തി​​​ക​​​ൾ ഉ​​​ണ്ടെ​​​ന്നും വി​​​സി പ​​​റ​​​ഞ്ഞു.


പ​​​രീ​​​ക്ഷാ പേ​​​പ്പ​​​റു​​​ക​​​ൾ സൂ​​​ക്ഷി​​​ക്കേ​​​ണ്ട ചു​​​മ​​​ത​​​ല അ​​​താ​​​തു സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ​​​ക്കാ​​​ണ്. പ​​​രീ​​​ക്ഷാ പേ​​​പ്പ​​​ർ ക​​​ണ്ടെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലെ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സി​​​ന്‍റെ സ്റ്റോ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കും. കൂ​​​ടാ​​​തെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ൽ ന​​​ട​​​ത്തി​​​യ വി​​​വി​​​ധ പ​​​രീ​​​ക്ഷ​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ സീ​​​ൽ മോ​​​ഷ​​​ണം പോ​​​യി​​​ട്ടി​​​ല്ലെ​​​ന്നും വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.