സീ​​​ൽ മോ​​​ഷ​​​ണം പോ​​​യി​​​ട്ടി​​​ല്ല: കാ​​​യി​​​കവ​​​കു​​​പ്പ് മേ​​​ധാ​​​വി
Tuesday, July 16, 2019 12:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ കാ​​​യി​​​ക​​​വ​​​കു​​​പ്പി​​​ന്‍റെ സീ​​​ൽ മോ​​​ഷ​​​ണം പോ​​​യി​​​ട്ടി​​​ല്ലെ​​​ന്നു കാ​​​യി​​​ക​​​വ​​​കു​​​പ്പ് മേ​​​ധാ​​​വി ജ​​​യ​​​രാ​​​ജ്.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​യും വ​​​ധ​​​ശ്ര​​​മ​​​ക്കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി​​​യു​​​മാ​​​യ ശി​​​വ​​​ര​​​ഞ്ജി​​​ത്തി​​​ന്‍റെ വീ​​​ട്ടി​​​ൽ​​നി​​​ന്നു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ കാ​​​യി​​​ക​​​വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​യു​​​ടെ സീ​​​ൽ കഴി ഞ്ഞദിവസം ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ കാ​​​യി​​​ക വ​​​കു​​​പ്പ് വി​​ശ​​ദ​​മാ​​യ പ​​​രി​​​ശോ​​​ധ​​​ന​ ന​​​ട​​​ത്തി​. ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​ണ് കാ​​​യി​​​ക​​​വ​​​കു​​​പ്പി​​​ന്‍റെ സീ​​​ൽ ന​​​ഷ്ട​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നും ശി​​​വ​​​ര​​​ഞ്ജി​​​ത്തി​​​ന്‍റെ വീ​​​ട്ടി​​​ൽ ക​​​ണ്ട​​​ത് വ്യാ​​​ജ സീ​​​ൽ ആ​​​കാ​​​മെ​​​ന്നും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ കാ​​​യി​​​ക​​​വ​​​കു​​​പ്പ് മേ​​​ധാ​​​വി പ​​​റ​​​ഞ്ഞ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.