കെഎസ്‌യു പ്രസിഡന്‍റ് നിരാഹാര സമരം തുടങ്ങി
കെഎസ്‌യു പ്രസിഡന്‍റ് നിരാഹാര സമരം തുടങ്ങി
Tuesday, July 16, 2019 12:33 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ളേ​​ജ് സം​​ഭ​​വ​​ത്തി​​ൽ ജൂ​​ഡീ​​ഷ​​ൽ അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട് കെ​​എ​​സ്‌​​യു സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​എം. അ​​ഭി​​ജി​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​നു മു​​ന്നി​​ൽ അ​​നി​​ശ്ചി​​ത​​കാ​​ല നി​​രാ​​ഹാ​​ര സ​​ത്യ​​ഗ്ര​​ഹം തു​​ട​​ങ്ങി.

അ​​തി​​ക്ര​​മ​​ങ്ങ​​ൾ​​ക്ക് ഒ​​ത്താ​​ശ ചെ​​യ്യു​​ന്ന പ്രി​​ൻ​​സി​​പ്പ​​ലി​​നെ​​യും അ​​ധ്യാ​​പ​​ക​​രെ​​യും സ​​സ്പെ​​ൻ​​ഡ് ചെ​​യ്യു​​ക, കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​ൻ​​ഡി​​ക്കറ്റ് പി​​രി​​ച്ചു​​വി​​ടു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ളും സ​​മ​​ര​​ക്കാ​​ർ ഉ​​ന്ന​​യി​​ച്ചി​​ട്ടു​​ണ്ട്. കോ​​ണ്‍ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തി​​യം​​ഗം ഉ​​മ്മ​​ൻ​​ചാ​​ണ്ടി സ​​ത്യ​​ഗ്ര​​ഹം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കെ​​എ​​സ്‌​​യു ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സെ​​യ്താ​​ലി കാ​​യി​​പ്പാ​​ടി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എം​​എ​​ൽ​​എ​​മാ​​രാ​​യ വി.​​എ​​സ്. ശി​​വ​​കു​​മാ​​ർ, എം. ​​വി​​ൻ​​സെ​​ന്‍റ്, ഡി​​സി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നെ​​യ്യാ​​റ്റി​​ൻ​​ക​​ര സ​​ന​​ൽ, കെ​​പി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ത​​മ്പാ​​നൂ​​ർ ര​​വി, ടി. ​​ശ​​ര​​ത്ച​​ന്ദ്ര​​പ്ര​​സാ​​ദ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.