പു​തു​ക്കാ​ട് വാഹനാപകടം: തൂക്കുപാലം സ്വദേശി മ​രി​ച്ചു
പു​തു​ക്കാ​ട് വാഹനാപകടം: തൂക്കുപാലം സ്വദേശി മ​രി​ച്ചു
Tuesday, July 16, 2019 12:21 AM IST
പു​​​​തു​​​​ക്കാ​​​​ട് (തൃ​​​​ശൂ​​​​ർ): ച​​​​ര​​​​ക്കു​​​​ലോ​​​​റി​​ക്കു പി​​ന്നി​​ൽ ഗ്യാ​​​​സ് ഏ​​ജ​​ൻ​​സി​​യു​​ടെ ലോ​​​​റി​​​​യി​​ടി​​ച്ച് ഡ്രൈ​​​​വ​​​​ർ ഇ​​​​ടു​​​​ക്കി നെ​​​​ടു​​​​ങ്ക​​​​ണ്ടം സ്വ​​ദേ​​ശി മ​​രി​​ച്ചു. തൂ​​ക്കു​​പാ​​ലം വെ​​സ്റ്റു​​പാ​​റ മ​​ല​​യി​​ൽ​​കു​​ന്ന​​ത്ത് സ​​ജി തോ​​മ​​സ്(50) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 8.30ന് ​​കു​​​​റു​​​​മാ​​​​ലി​​​​യി​​​​ലെ കൊ​​ടും​​വ​​ള​​വി​​ലാ​​​​യി​​​​രു​​​​ന്നു അ​​പ​​ക​​ടം.

ഗ്യാ​​സ് ഏ​​ജ​​ൻ​​സി​​യു​​ടെ ഡ്രൈ​​വ​​റാ​​യി​​രു​​ന്ന സ​​ജി ഓ​​ടി​​ച്ചി​​രു​​ന്ന ലോ​​റി നി​​യ​​ന്ത്ര​​ണം​​വി​​ട്ട് മു​​ന്പി​​ൽ പോ​​വു​​ക​​യാ​​യി​​രു​​ന്ന ച​​ര​​ക്കു​​ലോ​​റി വ​​ള​​വു​​തി​​രി​​യു​​ന്ന​​തി​​നി​​ടെ പി​​ന്നി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​​​ടി​​​​യു​​​​ടെ ആ​​​​ഘാ​​​​ത​​​​ത്തി​​​​ൽ ലോ​​​​റി​​​​യു​​​​ടെ മു​​​​ൻ​​​​ഭാ​​​​ഗം ത​​​​ക​​​​ർ​​​​ന്നു.


ലോ​​​​റി വെ​​​​ട്ടി​​​​പ്പൊ​​​​ളി​​​​ച്ചാ​​​​ണ് സ​​​​ജി​​​യെ പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത​​​​ത്. ഉ​​​​ട​​​​നെ തൃ​​​​ശൂ​​​​രി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. സി​​​​ലി​​​​ണ്ട​​​​റു​​​ക​​​ൾ കാ​​​ലി​​​​യാ​​​​യി​​​രു​​​ന്ന​​​​തി​​​​നാ​​​​ൽ വ​​​​ൻ ദു​​​​ര​​​​ന്തം ഒ​​​​ഴി​​​​വാ​​​​യി. ചാ​​​​ല​​​​ക്കു​​​​ടി ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു തൃ​​​​ശൂ​​​​രി​​ലേ​​​​ക്കു​​​​പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഗ്യാ​​​​സ് സി​​​​ലി​​​​ണ്ട​​​​ർ ക​​​​യ​​​​റ്റി​​​​യ ലോ​​​​റി. പു​​​​തു​​​​ക്കാ​​​​ട് പോ​​​​ലീ​​​​സും ഫ​​​​യ​​​​ർ​​​​ഫോ​​​​ഴ്സും സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​ മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു. സം​​സ്കാ​​രം പി​​ന്നീ​​ട്. ഭാ​​ര്യ: അ​​ജി. മ​​ക്ക​​ൾ: ബോ​​ബി, ഗ്ലാ​​ഡി​​സ്, ജ​​സ്റ്റി​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.