ഓറിയന്‍റൽ കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യ വാർഷിക സമ്മേളനം തൃശൂരിൽ
Tuesday, July 16, 2019 12:10 AM IST
കോ​ട്ട​യം: ഓ​റി​യ​ന്‍റ​ൽ കാ​ന​ൻ ലോ ​സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ 29-ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം തൃ​ശൂ​ർ അ​തി​രൂ​പ​ത ബൈ​ബി​ൾ, മ​ത​ബോ​ധ​ന ലി​റ്റ​ർ​ജി​ക്ക​ൽ കേ​ന്ദ്ര​ത്തി​ൽ ഇ​ന്നുവൈ​കു​ന്നേ​രം നാ​ലു മു​ത​ൽ നാ​ളെ ഉ​ച്ച​വ​രെ ന​ട​ക്കും. തൃ​ശൂ​ർ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

നാ​ളെ രാ​വി​ലെ ആ​റി​ന് തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. കാ​ന​ൻ ലോ ​പ​ണ്ഡി​ത​രാ​യ റ​വ. ഡോ. ​വ​ർ​ഗീ​സ് കോ​ളു​ത​റ, റ​വ.​ഡോ. ജോ​ർ​ജ് തെ​ക്കേ​ക്ക​ര എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. ഇ​ന്ത്യ​ൻ കാ​ന​ൻ ലോ ​സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ.​ഡോ. റെ​ജി വ​ർ​ഗീ​സ് മ​ന​യ്ക്ക​ലേ​ട്ട്, റ​വ.​ഡോ. വ​ർ​ഗീ​സ് പാ​ല​ത്തി​ങ്ക​ൽ, റ​വ. ഡോ. ​ഫ്രാ​ൻ​സി​സ് ആ​ളൂ​ർ തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.