മോറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍ഗ്ര​സ്
Tuesday, July 16, 2019 12:10 AM IST
കോ​ട്ട​യം: കാ​ർ​ഷി​ക ക​ട​ങ്ങ​ളു​ടെ മോ​റ​ട്ടോ​റി​യം കാ​ല​യ​ള​വി​ലെ പ​ലി​ശ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ള​യ​വും കൃ​ഷി​നാ​ശ​വും വി​ല​ത്ത​ക​ർ​ച്ച​യും മൂ​ലം ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ​മോ​റ​ട്ടോ​റി​യം കാ​ല​യ​ള​വി​ലെ പ​ലി​ശ​യി​ൽ നി​ന്ന് കൃ​ഷി​ക്കാ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​മ്പി​ൽ 19ന് ​ഏ​ക​ദി​ന ഉ​പ​വാ​സം ന​ട​ത്താ​ൻ ഉ​ന്ന​താ​ധി​കാ​ര യോ​ഗം തീ​രു​മാ​നി​ച്ചു.


ഉ​പ​വാ​സ സ​മ​രം ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സീ​സ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​സി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി ജൂ​ലൈ 31 മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ നീ​ട്ടു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ച കേ​ര​ള ഗ​വ​ണ്‍മെ​ന്‍റി​നെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.