മരിച്ചനിലയിൽ കണ്ടെത്തിയ സ്ത്രീ കൊല ചെയ്യപ്പെട്ടതാണെന്നു മകൾ
മരിച്ചനിലയിൽ കണ്ടെത്തിയ സ്ത്രീ കൊല ചെയ്യപ്പെട്ടതാണെന്നു മകൾ
Monday, July 15, 2019 11:17 PM IST
ഗാ​ന്ധി​ന​ഗ​ർ (കോ​ട്ട​യം): കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സ്ത്രീ ​കൊ​ല ചെ​യ്യ​പ്പെ​ട്ട​താ​ണെ​ന്ന് മ​ക​ളു​ടെ മൊ​ഴി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി പൊ​ന്ന​മ്മ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ നി​ന്ന് അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം ആ​രു​ടേ​തെ​ന്ന് ആ​ദ്യം അ​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല. പി​ന്നി​ട് ഇ​വ​രു​ടെ മ​ക​ൾ സ​ന്ധ്യ എ​ത്തി വ​സ്ത്ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും ക​ണ്ടു തി​രി​ച്ച​റി​ഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ടം ക​ഴി​ഞ്ഞ് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലാ​ണു മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. അ​മ്മ കൊ​ല ചെ​യ്യ​പ്പെ​ട്ട​താ​ണെ​ന്ന് മ​ക​ൾ പോ​ലീ​സി​ന് മൊ​ഴി​ന​ൽ​കി. ഇ​ന്ന​ലെ ഡി​എ​ൻ​എ, പ​രി​ശോ​ധ​ന​യ്ക്ക് ര​ക്ത​സാ​ന്പി​ൾ എ​ടു​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സ​ന്ധ്യ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​ത്.


പൊ​ന്ന​മ്മ​യൊ​ടൊ​പ്പം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വാ​ണ് ഇ​വ​രെ കൊ​ന്ന​തെ​ന്ന് മ​ക​ൾ ആ​രോ​പി​ക്കു​ന്നു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള ഇ​യാ​ൾ ഇ​ത് അം​ഗീ​ക​രി​ക്കു​ന്നി​ല്ല. കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണു പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും. ക​സ്റ്റ​ഡി​യി​ലു​ള്ള യു​വാ​വി​നെ പ​ല ത​വ​ണ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും പൊ​ന്ന​മ്മ​യു​ടെ മ​ര​ണ​ത്തി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഇ​യാ​ൾ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ണ്ടോ​യെ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.