ഹൈ​​​ദ​​​രാ​​​ബാ​​​ദ് - കൊ​​​ച്ചു​​​വേ​​​ളി പ്ര​ത്യേ​ക പ്ര​തി​വാ​ര ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ
ഹൈ​​​ദ​​​രാ​​​ബാ​​​ദ് - കൊ​​​ച്ചു​​​വേ​​​ളി  പ്ര​ത്യേ​ക  പ്ര​തി​വാ​ര ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ
Thursday, June 27, 2019 12:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹൈ​​​ദ​​​രാ​​​ബാ​​​ദ് - കൊ​​​ച്ചു​​​വേ​​​ളി പ്ര​​​ത്യേ​​​ക പ്ര​​​തി​​​വാ​​​ര ട്രെ​​​യി​​​ൻ (ന​​​മ്പ​​​ർ 07115 ) ജൂ​​​ലൈ ആ​​​റു മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് 31 വ​​​രെ ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ രാ​​​ത്രി ഒ​​​മ്പ​​​തി​​​ന് ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ​​നി​​​ന്ന് പു​​​റ​​​പ്പെ​​​ടും. തി​​​ങ്ക​​​ളാ​​​ഴ്ച​​​ക​​​ളി​​​ൽ. പു​​​ല​​​ർ​​​ച്ചെ 3.20 ന് ​​​കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ എ​​​ത്തും.

കൊ​​​ച്ചു​​​വേ​​​ളി - ഹൈ​​​ദ​​​രാ​​​ബാ​​​ദ് പ്ര​​​ത്യേ​​​ക പ്ര​​​തി​​​വാ​​​ര ട്രെ​​​യി​​​ൻ (ന​​​മ്പ​​​ർ 07116) കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ നി​​​ന്ന് ജു​​​ലൈ എ​​​ട്ടു​​​മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ ര​​​ണ്ടു വ​​​രെ​​​യു​​​ള്ള തി​​​ങ്ക​​​ളാ​​​ഴ്ച​​​ക​​​ളി​​​ൽ രാ​​​വി​​​ലെ 07.45 ന് ​​​കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ​​നി​​​ന്നു പു​​​റ​​​പ്പെ​​​ടും. ചൊ​​​വ്വാ​​​ഴ്ച​​​ക​​​ളി​​​ൽ ഉ​​​ച്ച​​​ക്ക് ര​​ണ്ടി​​ന് ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ എ​​​ത്തും. കോ​​​ട്ട​​​യം വ​​​ഴി​​​യാ​​​യി​​​രി​​​ക്കും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക.


ഹൈ​​​ദ​​​രാ​​​ബാ​​​ദ് - എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ പ്ര​​​തി​​​വാ​​​ര സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ (ന​​​മ്പ​​​ർ 07117) ജു​​​ലൈ മൂ​​​ന്നു മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് 28 വ​​​രെ​​​യു​​​ള്ള ബു​​​ധ​​​നാ​​​ഴ്ച​​​ക​​​ളി​​​ൽ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ​​നി​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12.50 ന് ​​​പു​​​റ​​​പ്പെ​​​ടും. വ്യാ​​​ഴാ​​​ഴ്ച​​​ക​​​ളി​​​ൽ വൈ​​​കു​​ന്നേ​​രം 5.30ന് ​​​എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ എ​​​ത്തും.

എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ ഹൈ​​​ദ​​​രാ​​​ബാ​​​ദ് പ്ര​​​ത്യേ​​​ക പ്ര​​​തി​​​വാ​​​ര ട്രെ​​​യി​​​ൻ (ന​​മ്പ​​​ർ 07118) എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ​​നി​​​ന്ന് ജു​​​ലൈ നാ​​​ലു മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് 29 വ​​​രെ​​​യു​​​ള്ള വ്യാ​​​ഴാ​​​ഴ്ച​​​ക​​​ളി​​​ൽ രാ​​​ത്രി 9.30 ന് ​​​പു​​​റ​​​പ്പെ​​​ടും. വെ​​​ള്ളി​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ രാ​​​ത്രി 10.55ന് ​​​ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.