മദ്യം കയറ്റിയ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു
മദ്യം കയറ്റിയ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു
Tuesday, June 25, 2019 11:46 PM IST
മൂ​ല​മ​റ്റം: ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​നി​ൽ നി​ന്നു മ​ദ്യം ക​യ​റ്റി​യ ലോ​ഡു​മാ​യി പോ​യ ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. വെ​ങ്ങ​ല്ലൂ​ർ പു​ളി​ക്കാ​ലാ​യി​ൽ ഇ​സ്മ​യി​ൽ (47) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ തൊ​ടു​പു​ഴ ബി​വ​റേ​ജ​സ് ഗോ​ഡൗ​ണി​ൽ നി​ന്നു ബി​യ​റും വൈ​നും ക​യ​റ്റി ചെ​റു​തോ​ണി​ക്കു പോ​യ ലോ​റി അ​യ്യ​കാ​ട് വ​ച്ച് നൂ​റ​ടി താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ കു​ള​മാ​വ് പോ​ലീ​സി​ലും മൂ​ല​മ​റ്റം ഫ​യ​ർ ഫോ​ഴ്സി​ലും വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി. ഡ്രൈ​വ​റെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ്യ​ത​ദേ​ഹം തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റു​മാ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് ഉ​ച്ച​യോ​ടെ സം​സ്ക​രി​ക്കും. ഭാ​ര്യ: ന​ബീ​സ മ​ക്ക​ൾ: ഐ​ഷ, ഹു​സൈ​ൻ(​ഷി​യാ​സ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.