പീ​ഡന കേ​സ്: അ​ധ്യാ​പ​ക​നു സ​സ്പെ​ൻ​ഷ​ൻ
Sunday, June 23, 2019 12:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലു​​​ള്ള അ​​​ധ്യാ​​​പി​​​ക​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ജി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ലെ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി കൊ​​​മേ​​​ഴ്സ് വി​​​ഭാ​​​ഗം അ​​​ധ്യാ​​​പ​​​ക​​​ൻ എ​​​സ്.​​​ശേ​​​ഖ​​​റി​​​നെ പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

അ​​​ധ്യാ​​​പി​​​ക​​​യെ പീ​​​ഡി​​​പ്പി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രു​​​ന്നു. പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നെ​​​തി​​​രേ​​​യു​​​ള്ള ആ​​​രോ​​​പ​​​ണം ശ​​​രി​​​യാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തു​​​ക​​​യും കു​​​റ്റം സ​​​മ്മ​​​തി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി സ​​​സ്പെ​​​ൻ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. പ​​​രാ​​​തി​​​ക്കാ​​​രി പ്ര​​​തി​​​യെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​തി​​​നെ തു​​​ട​​​ർ​​​ന്നു ക​​​ഴി​​​ഞ്ഞ മാ​​​സം 26ന് ​​​ശേ​​​ഖ​​​റി​​​നെ അ​​​റ​​​സ്റ്റു ചെ​​​യ്തു. തു​​​ട​​​ർ​​​ന്നു കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.