മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ 155 അ​ധി​ക എം​ബിബി​എ​സ് സീ​റ്റു​ക​ള്‍
മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ 155 അ​ധി​ക എം​ബിബി​എ​സ് സീ​റ്റു​ക​ള്‍
Sunday, June 23, 2019 12:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ല്‍​ക്കു​​​ന്ന വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ (Economically Weaker Section) സം​​​വ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ര്‍​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ 155 എം​​​ബി​​​ബി​​​എ​​​സ് സീ​​​റ്റു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ.

മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ല്‍​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് ഉ​​​ള്‍​പ്പെ​​​ടെ കൂ​​​ടു​​​ത​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഇ​​​തി​​​ലൂ​​​ടെ പ​​​ഠി​​​ക്കാ​​​ന്‍ അ​​​വ​​​സ​​​രം ല​​​ഭി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി പ​​റ​​ഞ്ഞു. ആ​​​കെ സീ​​​റ്റു​​​ക​​​ളു​​​ടെ 10 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ളാ​​​ണ് സാ​​​മ്പ​​​ത്തി​​​ക സം​​​വ​​​ണ​​​മാ​​​യി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് ക്വോ​​​ട്ട അ​​​നു​​​സ​​​രി​​​ച്ച് 2019-20 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തി​​​ല്‍ ത​​​ന്നെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ്- 50, കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ്- 25, എ​​​റ​​​ണാ​​​കു​​​ളം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ്- 10, മ​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ്- 10, കൊ​​​ല്ലം പാ​​​രി​​​പ്പ​​​ള്ളി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ്- 10, തൃ​​​ശൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് - 25, ആ​​​ല​​​പ്പു​​​ഴ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ്- 25 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് സീ​​​റ്റ് വ​​​ര്‍​ധി​​​പ്പി​​​ച്ച​​​ത്. ഇ​​​തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ 250, കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ 175, എ​​​റ​​​ണാ​​​കു​​​ളം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ 110, മ​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ 110, പാ​​​രി​​​പ്പ​​​ള്ളി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ 110, തൃ​​​ശൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ 175, ആ​​​ല​​​പ്പു​​​ഴ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ 175 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​യി ആ​​​കെ സീ​​​റ്റു​​​ക​​​ള്‍.


ഇ​​​തു​​​കൂ​​​ടാ​​​തെ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ 250 സീ​​​റ്റു​​​ക​​​ളും ക​​​ണ്ണൂ​​​ര്‍ പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ 100 സീ​​​റ്റു​​​ക​​​ളു​​മു​​​ണ്ട്. ഇ​​​തോ​​​ടെ സ​​ർ​​ക്കാ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ൽ എം​​​ബി​​​ബി​​​എ​​​സ് സീ​​​റ്റു​​​ക​​​ള്‍ 1300 നി​​ന്ന് 1455 ആ​​യി വ​​​ര്‍​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.