ഗൗ​രി​യ​മ്മ​യ്ക്ക് ആ​ദ​രം; ഇ​ന്നു നി​യ​മ​സ​ഭ ചേ​രി​ല്ല
ഗൗ​രി​യ​മ്മ​യ്ക്ക് ആ​ദ​രം; ഇ​ന്നു നി​യ​മ​സ​ഭ ചേ​രി​ല്ല
Friday, June 21, 2019 1:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നൂ​​​റി​​​ന്‍റെ നി​​​റ​​​വി​​​ലെ​​​ത്തി​​​യ കെ.​​​ആ​​​ർ ഗൗ​​​രി​​​യ​​​മ്മ​​​ക്ക് നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ആ​​​ദ​​​രം. സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​നാ​​​ണ് വി​​​ഷ​​​യം സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഗൗ​​​രി​​​യ​​​മ്മ​​​യോ​​​ടു​​​ള്ള ആ​​​ദ​​​ര​​​സൂ​​​ച​​​ക​​​മാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ഇ​​​ന്ന​​​ത്തെ സ​​​മ്മേ​​​ള​​​നം വേ​​​ണ്ടെ​​​ന്നു​​വ​​​യ്ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

സ്പീ​​​ക്ക​​​റു​​​ടെ ഈ ​​​അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളോ​​​ട് യോ​​​ജി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, ഗൗ​​​രി​​​യ​​​മ്മ​​​യു​​​ടെ നൂ​​​റാം പി​​​റ​​​ന്നാ​​​ൾ ആ​​​ഘോ​​​ഷ​​​ത്തി​​​ൽ സ​​​ഭ​​​യി​​​ലെ കൂ​​​ടു​​​ത​​​ലാ​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​വ​​​രോ​​​ടു​​​ള്ള ആ​​​ദ​​​ര​​​സൂ​​​ച​​​ക​​​മാ​​​യി വെ​​​ള്ളി​​​യാ​​​ഴ്ച​​​ത്തെ സ​​​ഭാ​​​സ​​​മ്മേ​​​ള​​​നം മാ​​​റ്റി​​​വ​​​യ്ക്കാ​​​മെ​​​ന്ന് നി​​​ർ​​​ദേ​​​ശി​​​ച്ചു.​ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും പി​​​ന്താ​​​ങ്ങി. ഇ​​​ന്ന് പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന സ്വ​​​കാ​​​ര്യ ബി​​​ല്ലു​​​ക​​​ൾ ജൂ​​​ലൈ അ​​​ഞ്ചി​​​നു പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നും സ്പീ​​​ക്ക​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.