കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ ജന്മ​ശ​താ​ബ്ദിക്ക് ഇ​ന്നു​തു​ട​ക്കം
കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ  ജന്മ​ശ​താ​ബ്ദിക്ക് ഇ​ന്നു​തു​ട​ക്കം
Friday, June 21, 2019 1:23 AM IST
ആ​​ല​​പ്പു​​ഴ: ജെ​എ​​സ്എ​​സ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​ആ​​ർ. ഗൗ​​രി​​യ​​മ്മ​​യു​​ടെ ജന്മ​​ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് ഇ​​ന്നു തു​​ട​​ക്ക​​മാ​​കും. രാ​​വി​​ലെ 11ന് ​​ആ​​ല​​പ്പു​​ഴ ശ​​ക്തി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും.

പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന സ​​മ്മേ​​ള​​ത്തി​​ൽ കെ.​​ആ​​ർ. ഗൗ​​രി​​യ​​മ്മ​​യെ​​ക്കു​​റി​​ച്ചു​​ള്ള ഡോ​​ക്യു​​മെ​​ന്‍റ​​റി​​യു​​ടെ പ്ര​​കാ​​ശ​​നം ഭ​​ര​​ണ പ​​രി​​ഷ്കാ​​ര ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​നും കെ.​​ആ​​ർ. ഗൗ​​രി​​യ​​മ്മ ഫൗ​​ണ്ടേ​​ഷ​​ന്‍റെ ഉ​​ദ്ഘാ​​ട​​നം മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​ ചാ​​ണ്ടി​​യും നി​​ർ​​വ​​ഹി​​ക്കും. നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ർ പി. ​​ശ്രീ​​രാ​​മ​​കൃ​​ഷ്ണ​​ൻ നി​​യ​​മസ​​ഭാ പ്ര​​സം​​ഗ​​ങ്ങ​​ൾ അ​​ട​​ങ്ങി​​യ പു​​സ്ത​​കം പ്ര​​കാ​​ശ​​നം​ ചെ​​യ്യും.


മ​​ന്ത്രി​​മാ​​രാ​​യ ഡോ.​തോ​​മ​​സ് ഐ​​സ​​ക്, ജി. ​​സു​​ധാ​​ക​​ര​​ൻ, പി. ​​തി​​ലോ​​ത്ത​​മ​​ൻ, മു​​ൻ മ​​ഹാ​​രാ​ഷ്‌​ട്ര ഗ​​വ​​ർ​​ണ​​ർ കെ. ​​ശ​​ങ്ക​​ര​​നാ​​രാ​​യ​​ണ​​ൻ, മു​​ൻ മി​​സോ​​റം ഗ​​വ​​ർ​​ണ​​ർ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ, ശി​​വ​​ഗി​​രി ധ​​ർ​​മ​​സം​​ഘം ട്ര​​സ്റ്റ് പ്ര​​സി​​ഡ​​ന്‍റ് സ്വാ​​മി വി​​ശു​​ദ്ധാ​​ന​​ന്ദ, ആ​​ല​​പ്പു​​ഴ ബി​​ഷ​​പ് ഡോ. ​​സ്റ്റീ​​ഫ​​ൻ അ​​ത്തി​​പ്പൊ​​ഴി​​യി​​ൽ, ആ​​ല​​പ്പു​​ഴ വ​​ട​​ക്കേ മ​​ഹ​​ൽ ഇ​​മാം ഹ​​ർ​​ഷി​​ദ് മൗ​​ല​​വി, ശാ​​ന്തി​​ഗി​​രി ആ​​ശ്ര​​മം ഓ​​ർ​​ഗ​​നൈ​​സിം​​ഗ് സെ​​ക്ര​​ട്ട​​റി സ്വാ​​മി ഗു​​രു​​ര​​ത്നം ജ്ഞാ​​ന​​ത​​പ​​സ്വി, സ്വാ​​മി വേ​​ദാ​​മൃ​​ത ചൈ​​ത​​ന്യ എ​​ന്നി​​വ​​ർ സ​​ന്ദേ​​ശം ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.