പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് അപ്പീലിന് അവസരം നൽകണം: ന്യൂനപക്ഷ കമ്മീഷൻ
പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് അപ്പീലിന് അവസരം നൽകണം: ന്യൂനപക്ഷ കമ്മീഷൻ
Thursday, June 20, 2019 12:43 AM IST
കാ​​ക്ക​​നാ​​ട്: പ്ര​​ള​​യ​​ത്തി​​ൽ വീ​​ട് ന​​ഷ്ട​​പ്പെ​​ട്ട എ​​ട്ടു കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് റേ​​ഷ​​ൻ കാ​​ർ​​ഡ് ദാ​​രി​​ദ്ര്യ​​രേ​​ഖ​​യ്ക്ക് താ​​ഴെ​​യാ​​ക്കി​​ക്കിട്ടു​​ന്ന​​തി​​ന് ‌ അ​​പ്പീ​​ൽ ന​​ൽ​​കാ​​ൻ ഒ​​ര​​വ​​സ​​രം കൂ​​ടി ല​​ഭ്യ​​മാ​​ക്ക​​ണ​​മെ​​ന്ന് ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​ൻ ഉ​​ത്ത​​ര​​വി​​ട്ടു. ക​​ള​​ക്ട​​റേ​​റ്റ് കോ​​ൺ​​ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ ന​​ട​​ന്ന സി​​റ്റിം​​ഗി​​ലാ​​ണ് ചെ​​യ​​ർ​​മാ​​ൻ ജ​​സ്റ്റീ​​സ് പി.​​കെ. ഹ​​നീ​​ഫ ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന് നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​ത്.

പ്ര​​ള​​യ​​ത്തി​​ൽ വീ​​ട് ന​​ഷ്ട​​മാ​​യ ത​​ങ്ങ​​ൾ​​ക്ക് അ​​പ്പീ​​ൽ അ​​പേ​​ക്ഷ ന​​ൽ​​കാ​​ൻ സാ​​വ​​കാ​​ശം ല​​ഭി​​ച്ചി​​ല്ലെ​​ന്ന് പ​​രാ​​തി​​ക്കാ​​ർ ബോ​​ധി​​പ്പി​​ച്ചു. ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​ണ് ഇ​​ത് പ്ര​​ത്യേ​​ക കേ​​സാ​​യി പ​​രി​​ഗ​​ണി​​ക്കാ​​ൻ ക​​മ്മീ​​ഷ​​ൻ നി​​ർ​​ദേ​​ശി​​ച്ച​​ത്. അ​​ർ​​ഹ​​ത​​യു​​ണ്ടാ​​യി​​ട്ടും റേ​​ഷ​​ൻ കാ​​ർ​​ഡ് ദാ​​രി​​ദ്ര്യ രേ​​ഖ​​യ്ക്ക് താ​​ഴെ​​യാ​​ക്കാ​​ത്ത​​തി​​നെ​​തി​​രേ എ​​ട്ടു​​പേ​​ർ ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ൽ നാ​​ലു​​പേ​​ർ​​ക്ക് ഉ​​ട​​ന​​ടി ബി​​പി​​എ​​ൽ കാ​​ർ​​ഡ് ന​​ൽ​​കാ​​മെ​​ന്നും ബാ​​ക്കി നാ​​ലു പേ​​രു​​ടെ കാ​​ര്യ​​ത്തി​​ൽ പ​​രി​​ശോ​​ധി​​ച്ച് ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​മെ​​ന്നും സി​​വി​​ൽ സ​​പ്ലൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ക​​മ്മീ​​ഷ​​നെ അ​​റി​​യി​​ച്ചു.


മൂ​​ന്ന് ഇ​​ൻ​​ക്രി​​മെ​​ന്‍റ് നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി ത​​ട​​ഞ്ഞ​​തി​​നെ​​തി​​രേ ജ​​ല​​വി​​ഭ​​വ വ​​കു​​പ്പി​​ൽ നി​​ന്ന് വി​​ര​​മി​​ച്ച അ​​സി​​സ്റ്റ​​ന്‍റ് എ​​ൻ​​ജി​​നീ​​യ​​ർ ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ൽ നേ​​ര​​ത്തെ ക​​മ്മീ​​ഷ​​ൻ അ​​നു​​കൂ​​ല ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ ജ​​ല​​വി​​ഭ​​വ വ​​കു​​പ്പ് ഇ​​ത് ന​​ട​​പ്പാ​​ക്കി​​യി​​ല്ലെ​​ന്ന് കാ​​ണി​​ച്ച് പ​​രാ​​തി​​ക്കാ​​ര​​ൻ ക​​മ്മീ​​ഷ​​നെ സ​​മീ​​പി​​ച്ചു. ഇ​​ക്കാ​​ര്യ​​ത്തി​​ൽ സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശ​​ത്തി​​നാ​​യി കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് ജ​​ല​​വി​​ഭ​​വ വ​​കു​​പ്പ് ക​​മ്മീ​​ഷ​​നെ അ​​റി​​യി​​ച്ചു. തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ വേ​​ഗ​​ത്തി​​ലാ​​ക്കാ​​ൻ ക​​മ്മീ​​ഷ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി. 37 കേ​​സു​​ക​​ളാ​​ണ് അ​​ദാ​​ല​​ത്തി​​ൽ പ​​രി​​ഗ​​ണി​​ച്ച​​ത്. 15 എ​​ണ്ണം ഉ​​ത്ത​​ര​​വി​​നാ​​യി മാ​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.