അ​​മൃ​​ത കു​​ടീ​​രം കോ​​ള​​നി​​: ലൈ​​ഫ് പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​ല്ല
Thursday, June 20, 2019 12:16 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കൊ​​ച്ചി​​യി​​ലെ അ​​മൃ​​ത​​കു​​ടീ​​രം കോ​​ള​​നി​​യി​​ലെ 126 കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ലൈ​​ഫ് പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി വീ​​ട് നി​​ർ​​മി​​ച്ചു ന​​ൽ​​കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്ന് മ​​ന്ത്രി എ.​​സി മൊ​​യ്തീ​​ൻ നി​​യ​​മ​​സ​​ഭ​​യെ അ​​റി​​യി​​ച്ചു.

പ​​തി​​ന​​ഞ്ച് വ​​ർ​​ഷം മു​​ൻ​​പ് നി​​ർ​​മി​​ച്ച ഈ ​​വീ​​ടു​​ക​​ളി​​ൽ പ​​ല​​തും ഇ​​ന്ന് വാ​​സ​​യോ​​ഗ്യ​​മ​​ല്ലാ​​ത്ത നി​​ല​​യി​​ലാ​​ണ്. എ​​ന്നാ​​ൽ ലൈ​​ഫ് പ​​ദ്ധ​​തി പ്ര​​കാ​​രം സ്വ​​ന്ത​​മാ​​യി വീ​​ടി​​ല്ലാ​​ത്ത​​വ​​ർ​​ക്കു മാ​​ത്ര​​മേ വീ​​ടു നി​​ർ​​മി​​ച്ചു ന​​ൽ​​കാ​​ൻ ക​​ഴി​​യു​​ക​​യു​​ള്ളൂ. അ​​തി​​നാ​​ൽ ഇ​​വ​​രെ ലൈ​​ഫ് പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​ൻ ക​​ഴി​​യാ​​ത്ത സ്ഥി​​തി​​യാ​​ണു​​ള്ള​​ത്. എ​​ങ്കി​​ലും പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​വാ​​സ് യോ​​ജ​​ന പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി ഇ​​വ​​ർ​​ക്ക് വീ​​ട് നി​​ർ​​മി​​ച്ചു ന​​ൽ​​കാ​​ൻ ക​​ഴി​​യു​​മോ എ​​ന്ന് സ​​ർ​​ക്കാ​​ർ പ​​രി​​ശോ​​ധി​​ച്ചു വ​​രി​​ക​​യാ​​ണെ​​ന്നും വി.​​പി സ​​ജീ​​ന്ദ്ര​​ന്‍റെ സ​​ബ്മി​​ഷ​​ന് മ​​റു​​പ​​ടി​​യാ​​യി മ​​ന്ത്രി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.