ല​ളി​ത​ക​ലാ അ​ക്കാ​ദ​മി നിലപാട് ധിക്കാരപരം: വി.​സി. ​സെ​ബാ​സ്റ്റ്യ​ൻ
Wednesday, June 19, 2019 1:34 AM IST
കോ​​ട്ട​​യം: സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​ശ​​ങ്ങ​​ളെ​​പ്പോ​​ലും അ​​വ​​ഗ​​ണി​​ച്ചു​ത​​ള്ളി കേ​​ര​​ള ല​​ളി​​ത​​ക​​ലാ അ​​ക്കാ​​ദ​​മി സൂ​​പ്പ​​ർ സ​​ർ​​ക്കാ​​രാ​​കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​ത് ധി​​ക്കാ​​ര​​പ​​ര​​വും ജ​​നാ​​ധി​​പ​​ത്യ സം​​വി​​ധാ​​ന​​ത്തി​​ന് അ​​പ​​മാ​​ന​​വു​​മാ​​ണെ​​ന്ന് കാ​​ത്ത​​ലി​​ക് ബി​​ഷ​​പ്സ് കോ​​ണ്‍​ഫ​​റ​​ൻ​​സ് ഓ​​ഫ് ഇ​​ന്ത്യ ലെ​​യ്റ്റി കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഷെ​​വ​​ലി​​യ​​ർ വി.​​സി. ​സെ​​ബാ​​സ്റ്റ്യ​​ൻ.​​ സാം​​സ്കാ​​രി​​ക മ​​ന്ത്രി നി​​യ​​മ​​സ​​ഭ​​യി​​ൽ ന​​ട​​ത്തി​​യ പ്ര​​ഖ്യാ​​പ​​നം മ​​റി​​ക​​ട​​ന്നു​​ള്ള ല​​ളി​​ത​​ക​​ലാ അ​​ക്കാ​​ദ​​മി​​യു​​ടെ തീ​​രു​​മാ​​ന​​ത്തി​​ൽ ഇ​​നി നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കേ​​ണ്ട​​ത് മു​​ഖ്യ​​മ​​ന്ത്രി​​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്രൈ​​സ്ത​​വ സ​​മൂ​​ഹ​​ത്തി​​നു വി​​ശു​​ദ്ധ​​മാ​​യ കു​​രി​​ശി​​നെ വി​​ചി​​ത്ര​​മാ​​യി ചി​​ത്രീ​​ക​​രി​​ച്ചി​​ട്ട് അ​​വ​​ഹേ​​ള​​ന​​മ​​ല്ലെ​​ന്നു പ​​റ​​ഞ്ഞ് ന്യാ​​യീ​​ക​​ര​​ണം ക​​ണ്ടെ​​ത്തു​​ന്ന​​വ​​രെ അ​​ക്കാ​​ദ​​മി​​യി​​ൽ നി​​ല​​നി​​ർ​​ത്തു​​ന്ന​​തു ജ​​നാ​​ധി​​പ​​ത്യ സ​​ർ​​ക്കാ​​രി​​ന് ഭൂ​​ഷ​​ണ​​മ​​ല്ല. ആ​​വി​​ഷ്കാ​​ര സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ പേ​​രി​​ൽ എ​​ന്തു​​മാ​​കാ​​മെ​​ന്ന​​തു ധി​​ക്കാ​​ര​​മാ​​ണ്.


സ​​മാ​​ധാ​​ന​​ത്തോ​​ടെ​​യു​​ള്ള ക്രൈ​​സ്ത​​വ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളെ​​യും പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളെ​​യും മു​​ഖ​​വി​​ല​​യ്ക്കെ​​ടു​​ത്ത് വി​​വാ​​ദ കാ​​ർ​​ട്ടൂ​​ണ്‍ പി​​ൻ​​വ​​ലി​​ച്ചും അ​​വാ​​ർ​​ഡ് റ​​ദ്ദാ​​ക്കി​​യും അ​​ടി​​യ​​ന്ത​​ര ​​ന​​ട​​പ​​ടി​​ക​​ളെ​​ടു​​ക്കു​​വാ​​ൻ സ​​ർ​​ക്കാ​​ർ ശ്ര​​മി​​ക്ക​​ണ​​മെ​​ന്നും വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.