ഡോക്‌ടർമാരായ സന്യാസിനികളുടെ സംഗമം നടത്തി
Tuesday, June 18, 2019 1:31 AM IST
കോ​ട്ട​യം: ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ വി​വി​ധ സ​ന്യാ​സി​നി സ​മൂ​ഹ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഡോ​ക്‌​ട​ർ​മാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ സി​സ്റ്റ​ർ ഡോ​ക്ടേ​ഴ്സ് ഫോ​റം ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന ത​ല ഡോ​ക്ടേ​ഴ്സ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

തെ​ള്ള​കം ചൈ​ത​ന്യ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ ആ​യു​ർ​വേ​ദം, അ​ലോ​പ്പ​തി, ഹോ​മി​യോ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഡോ​ക്‌​ട​ർ​മാ​രാ​യി സേ​വ​നം ചെ​യ്യു​ന്ന 55 ഡോ​ക്‌​ട​ർ​മാ​രാ​യ സ​ന്യാ​സി​നി​ക​ൾ പ​ങ്കെ​ടു​ത്തു. കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് സം​ഗ​മം ഉ​ദ്ഘാ​ട​നം​ചെ​യ്തു. സി​സ്റ്റ​ർ ഡോ. ​ഗീ​തി എ​സ്ഡി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പാ​ലാ ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ.​അ​ല​ക്സ് ബേ​ബി, ഡോ. ​സി​സ്റ്റ​ർ ബെ​റ്റി ജോ​സ്, സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ് എ​സ്എ​ച്ച്, സി​സ്റ്റ​ർ എ​ൽ​സി എ​സ്എ​ച്ച് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സി​സ്റ്റ​ർ ഡോ. ​ലീ​സ, ഡോ. ​തോ​മ​സ് കോ​ട്ടൂ​ർ, ഷൈ​ല തോ​മ​സ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.