മേ​ലു​ദ്യോ​ഗ​സ്ഥ​രോ​ട് എല്ലാം പ​റ​ഞ്ഞി​ട്ടു​ണ്ട്: സി​ഐ ന​വാ​സ്
മേ​ലു​ദ്യോ​ഗ​സ്ഥ​രോ​ട് എല്ലാം പ​റ​ഞ്ഞി​ട്ടു​ണ്ട്: സി​ഐ ന​വാ​സ്
Monday, June 17, 2019 12:58 AM IST
കൊ​​​ച്ചി: പ​​​റ​​​യാ​​​നു​​​ള്ള​​​തെ​​​ല്ലാം മേ​​​ലു​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ടു പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന​​​സി​​​ന്‍റെ സ​​​ന്തോ​​​ഷ​​​ത്തി​​​നുവേ​​​ണ്ടി​​​യാ​​​ണു യാ​​​ത്ര പോ​​​യ​​​തെ​​​ന്നും നാ​​​ട്ടി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ എ​​​റ​​​ണാ​​​കു​​​ളം സെ​​​ൻ​​​ട്ര​​​ൽ സി​​​ഐ വി.​​​എ​​​സ്. ന​​​വാ​​​സ്.

ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യി​​​ല്ലെ​​ന്നു തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. രാ​​​മേ​​​ശ്വ​​​രം വ​​​രെ പോ​​​യി. രാ​​​മ​​​നാ​​​ഥ​​​പു​​​ര​​​ത്തെ ഗു​​​രു​​​വി​​​നെ ക​​​ണ്ടു. അ​​​വി​​​ടെ​​നി​​​ന്നു മ​​​ട​​​ങ്ങു​​​ന്പോ​​​ഴാ​​ണു വാ​​​ർ​​​ത്ത ക​​​ണ്ട​​​ത്. ഭാ​​​ര്യ​​​യെ​​​യും കു​​​ഞ്ഞു​​​ങ്ങ​​​ളെ​​​യും ഓ​​​ർ​​​ത്ത​​​പ്പോ​​​ൾ​​​തന്നെ തി​​​രി​​​കെ പോ​​​ന്നു.​ അ​​​തി​​​നി​​​ടെ​​​യാ​​​ണു കോ​​​യ​​​മ്പ​​ത്തൂ​​​രി​​​ൽ ആ​​​ർ​​​പി​​​എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തും പോ​​ലീ​​സി​​നൊ​​പ്പം തി​​രി​​ച്ചെ​​ത്തി​​യ​​തും- ന​​​വാ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു. പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​രെ വി​​​ഷ​​​മി​​​പ്പി​​​ച്ച​​​തി​​​ൽ സ​​​ങ്ക​​​ട​​​മു​​​ണ്ട്. സ​​​മൂ​​​ഹം ന​​​ൽ​​​കി​​​യ പി​​​ന്തു​​​ണ​​​യ്ക്കു ന​​​ന്ദി. വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ക്കു​​​മെ​​​ന്നും ന​​​വാ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.