അ​ധ്യാ​പ​ക​രെ ആ​ക്ഷേ​പി​ച്ച​ത് പ്ര​തി​ഷേ​ധാ​ർ​ഹം: കെ​പി​സി​ടി​എ
Monday, June 17, 2019 12:51 AM IST
രാ​​​ജ​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ എ​​​യ്ഡ​​​ഡ് കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​രെ​​​ല്ലാം കോ​​​ഴ​​​പ്പ​​​ണം കൊ​​​ടു​​​ത്ത് ജോ​​​ലി വാ​​​ങ്ങു​​​ന്ന​​​വ​​​രാ​​​ണെ​​​ന്നും എ​​​യ്ഡ​​​ഡ് കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ സ്റ്റാ​​​റ്റ്യൂ​​​ട്ട​​​റി ത​​​സ്തി​​​ക​​​ക​​​ളി​​​ൽ നി​​​യ​​​മ​​​നം നേ​​​ടാ​​​ൻ യോ​​​ഗ്യ​​​ര​​​ല്ലെ​​​ന്ന് ആ​​രോ​​പി​​ച്ചും ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ൻ ര​​​ജി​​​സ്ട്രാ​​​ർ ബാ​​​ല​​​ച​​​ന്ദ്ര​​​ൻ കീ​​​ഴോ​​​ത്തി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളെ​​ല്ലാം ത​​​ട​​​യു​​​മെ​​​ന്ന് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യും മ​​​ന്ത്രി കെ.​​​ടി.​ ജ​​​ലീ​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് കോ​​​ള​​​ജ് ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​പി​​​സി​​​ടി​​​എ) ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


കേ​​​ര​​​ള​​​ത്തി​​​ൽ നാ​​​ക് അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​നി​​​ൽ ഇ​​​ത​​​ര മേ​​​ഖ​​​ല​​​ക​​​ളെ താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ൾ എ​​​യ്ഡ​​​ഡ് കോ​​​ള​​​ജാ​​​ണ് മു​​​ൻ​​​പ​​​ന്തി​​​യി​​​ൽ. എം​​​ഫി​​​ലും പി​​​എ​​​ച്ച്ഡി​​​യും ഉ​​ൾ​​പ്പെ​​ടെ ഉ​​​ന്ന​​​ത​ യോ​​​ഗ്യ​​​ത​​​ക​​​ൾ ഉ​​​ള്ള​​​വ​​​രാ​​​ണ് എ​​​യ്ഡ​​​ഡ് കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​രെന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ൻ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.