നഴ്സുമാർക്ക് ഏകീകൃത തിരിച്ചറിയിൽ കാർഡ്: ബയോമെട്രിക് ശേഖരണ സ്ഥലങ്ങൾ പുനഃക്രമീകരിച്ചു
നഴ്സുമാർക്ക് ഏകീകൃത തിരിച്ചറിയിൽ കാർഡ്:  ബയോമെട്രിക് ശേഖരണ സ്ഥലങ്ങൾ പുനഃക്രമീകരിച്ചു
Sunday, June 16, 2019 12:40 AM IST
കോ​​ട്ട​​യം: ന​​ഴ്സു​​മാ​​ർ​​ക്ക് ഏ​​കീ​​കൃ​​ത തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡ് (നാ​​ഷ​​ണ​​ൽ യൂ​​ണി​​ക് ഐ​​ഡ​​ന്‍റി​​റ്റി ന​​ന്പ​​ർ) ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള ബ​​യോ​​മെ​​ട്രി​​ക് വി​​വ​​ര​​ശേ​​ഖ​​ര​​ണം ന​​ട​​ത്തു​​ന്ന സ്ഥ​​ല​​ങ്ങ​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു.

നാ​​ളെ മു​​ത​​ൽ ജൂ​​ലൈ 31 വ​​രെ സ​​മ​​യം നി​​ശ്ച​​യി​​ച്ചാ​​ണു കേ​​ര​​ള ന​​ഴ്സ​​സ് ആ​​ൻ​​ഡ് മി​​ഡ് വൈ​​വ്സ് കൗ​​ണ്‍​സി​​ൽ ര​​ജി​​സ്ട്രാ​​ർ പ്ര​​ഫ. വ​​ത്സ കെ. ​​പ​​ണി​​ക്ക​​ർ ഉ​​ത്ത​​ര​​വി​​റ​​ക്കി​​യ​​ത്. മ​​ല​​പ്പു​​റം, ക​​ണ്ണൂ​​ർ, വ​​യ​​നാ​​ട്, കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​ക​​ളി​​ലെ വി​​വ​​ര​​ശേ​​ഖ​​ര​​ണം അ​​ടു​​ത്ത​​മാ​​സം ആ​​രം​​ഭി​​ക്കും. സ്ഥ​​ല​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച അ​​റി​​യി​​പ്പ് 26നു ​​കേ​​ര​​ള ന​​ഴ്സ​​സ് ആ​​ൻ​​ഡ് മി​​ഡ് വൈ​​വ്സ് കൗ​​ണ്‍​സി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. ഇ​​ന്ത്യ​​ൻ ന​​ഴ്സിം​​ഗ് കൗ​​ണ്‍​സി​​ലി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ള രാ​​ജ്യ​​ത്തെ മു​​ഴു​​വ​​ൻ ര​​ജി​​സ്ട്രേ​​ർ​​ഡ് ന​​ഴ്സു​​മാ​​ർ​​ക്കും ഏ​​കീ​​കൃ​​ത തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡ് (എ​​ൻ​​യു​​ഐ​​ഡി) ന​​ൽ​​കു​​ന്ന​​തി​​നാ​​ണു ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തു​​ന്ന​​ത്. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്. www.nursingcouncil.kerala.gov.in.


ജി​​ല്ലാ, സ്ഥ​​ലം എ​​ന്ന​​ക്ര​​മ​​ത്തി​​ൽ

തി​​രു​​വ​​ന​​ന്ത​​പു​​രം-​​തി​​രു​​വ​​ന​​ന്ത​​പു​​രം ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി, കൊ​​ല്ലം-​​കൊ​​ല്ലം ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​ക്കു സ​​മീ​​പം ഗ​​വ​​ണ്‍​മെ​​ന്‍റ് ന​​ഴ്സിം​​ഗ് സ്കൂ​​ൾ, പ​​ത്ത​​നം​​തി​​ട്ട-​​പ​​ത്ത​​നം​​തി​​ട്ട ഇ​​ല​​ന്തൂ​​ർ ഗ​​വ​​ണ്‍​മെ​​ന്‍റ് ന​​ഴ്സിം​​ഗ് സ്കൂ​​ൾ, ആ​​ല​​പ്പു​​ഴ-​​ആ​​ല​​പ്പു​​ഴ ഐ​​യ​​ണ്‍ ബ്രി​​ഡ്ജ് ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി ഗ​​വ​​ണ്‍​മെ​​ന്‍റ് ന​​ഴ്സിം​​ഗ് സ്കൂ​​ൾ, കോ​​ട്ട​​യം-​​ഗാ​​ന്ധി​​ന​​ഗ​​ർ ഗ​​വ​​ണ്‍​മെ​​ന്‍റ് ന​​ഴ്സിം​​ഗ് സ്കൂ​​ൾ, ഇ​​ടു​​ക്കി- മു​​ട്ടം ഗ​​വ​​ണ്‍​മെ​​ന്‍റ് ന​​ഴ്സിം​​ഗ് സ്കൂ​​ൾ, എ​​റ​​ണാ​​കു​​ളം-​​എ​​റ​​ണാ​​കു​​ളം ഗ​​വ​​ണ്‍​മെ​​ന്‍റ് ന​​ഴ്സിം​​ഗ് സ്കൂ​​ൾ, തൃ​​ശൂ​​ർ-​​തൃ​​ശൂ​​ർ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​നു​​സ​​മീ​​പം ഗ​​വ​​ണ്‍​മെ​​ന്‍റ് ന​​ഴ്സിം​​ഗ് സ്കൂ​​ൾ, പാ​​ല​​ക്കാ​​ട്-​​പാ​​ല​​ക്കാ​​ട് ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യ്ക്കു​​സ​​മീ​​പം ഗ​​വ​​ണ്‍​മെ​​ന്‍റ് ന​​ഴ്സിം​​ഗ് സ്കൂ​​ൾ, കോ​​ഴി​​ക്കോ​​ട്-​​ബീ​​ച്ച് റോ​​ഡി​​ലെ ഗ​​വ​​ണ്‍​മെ​​ന്‍റ് ന​​ഴ്സിം​​ഗ് സ്കൂ​​ൾ. എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കാ​​ണു വി​​വ​​ര​​ശേ​​ഖ​​ര​​ണം മാ​​റ്റി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.