ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പ​ദ്ധ​തി: മൂ​ന്നാം പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി
Sunday, June 16, 2019 12:30 AM IST
കൊ​​​ച്ചി: ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ല്‍ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​നു പ​​​ദ്ധ​​​തി​​​യി​​​ട്ടെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് അ​​​റ​​​സ്റ്റി​​ലാ​​യ മൂ​​​ന്നാം പ്ര​​​തി​ സൗ​​​ത്ത് ഉ​​​ക്ക​​​ടം അ​​​ല്‍ അ​​​മീ​​​ന്‍ കോ​​​ള​​​നി​​​യി​​​ല്‍ ഹി​​​ദാ​​​യ​​​ത്തു​​​ല്ല​(38)​​യെ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി. വ്യാ​​​ഴം, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ നീ​​​ണ്ട ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു ശേ​​​ഷ​​മാ​​ണ് എ​​​ന്‍​ഐ​​​എ സം​​​ഘം ഇ​​യാ​​ളെ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. പ്ര​​തി​​യു​​ടെ വീ​​​ട്ടി​​​ല്‍​നി​​​ന്ന് ല​​​ഭി​​​ച്ച രേ​​​ഖ​​​ക​​​ളി​​​ല്‍​നി​​​ന്നാ​​​ണ് നി​​​രോ​​​ധി​​​ത സം​​​ഘ​​​ട​​​ന​​​യാ​​​യ ‘സി​​​മി’​​യു​​​മാ​​​യി ഇ​​​യാ​​​ള്‍ നി​​​ര​​​ന്ത​​​ര ബ​​​ന്ധം പു​​​ല​​​ര്‍​ത്തി​​​യി​​​രു​​​ന്ന​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തെ​​ന്ന് എ​​​ന്‍​ഐ​​​എ പ​​​റ​​​ഞ്ഞു.


ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക എ​​​ന്‍​ഐ​​​എ കോ​​​ട​​​തി മു​​​മ്പാ​​​കെ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ ജു​​​ഡീ​​​ഷ്യ​​​ല്‍ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ റി​​​മാ​​​ന്‍​ഡ് ചെ​​​യ്ത് ജ​​​യി​​​ലി​​​ലേ​​​ക്ക് അ​​​യ​​​ച്ചു. കൂ​​​ടു​​​ത​​​ല്‍ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​ന് ഇ​​​യാ​​​ളെ ഏ​​​ഴു ദി​​​വ​​​സ​​​ത്തേ​​​ക്ക് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​ന്‍​ഐ​​​എ സ​​​മ​​​ര്‍​പ്പി​​​ച്ച അ​​​പേ​​​ക്ഷ കോ​​​ട​​​തി നാ​​ളെ പ​​​രി​​​ഗ​​​ണി​​​ക്കും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പി​​​ടി​​​യി​​​ലാ​​​യ കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍ ന​​​ഞ്ചു​​​ണ്ടാ​​​പു​​​രം സ്വ​​​ദേ​​​ശി ടി.​ ​​മു​​​ഹ​​​മ്മ​​​ദ് അ​​​സ്ഹ​​​റു​​​ദ്ദീ​​​ന്‍റെ (32) ക​​​സ്റ്റ​​​ഡി അ​​​പേ​​​ക്ഷ​​​യും കോ​​​ട​​​തി നാ​​ളെ പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.