യോഗം ഭരണഘടനാ ലംഘനം: പി.ജെ. ജോസഫ്
യോഗം ഭരണഘടനാ ലംഘനം: പി.ജെ. ജോസഫ്
Sunday, June 16, 2019 12:09 AM IST
തൊ​ടു​പു​ഴ:​ പാർട്ടി ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി ചെ​യ​ർ​മാ​ന്‍റെ അ​ധി​കാ​ര​ങ്ങ​ൾ നി​ക്ഷി​പ്ത​മാ​യി​ട്ടു​ള്ള വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നു മാ​ത്ര​മേ സം​സ്ഥാ​ന സ​മി​തി വി​ളി​ക്കാ​ൻ അ​ധി​കാ​ര​മു​ള്ളൂ​വെ​ന്നും ഇ​ന്ന​ലെ വി​ളി​ച്ചു​കൂ​ട്ടി​യ യോ​ഗം ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു.

സ​മാ​വാ​യ നീ​ക്ക​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്താ​ൻ ഹൈ​പ​വ​ർ ക​മ്മി​റ്റി​യി​ലെ 15 അം​ഗ​ങ്ങ​ൾ ചെ​യ​ർ​മാ​ന്‍റെ അ​ധി​കാ​ര​മു​ള്ള വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.